ഒരു ജനതയെയും അകറ്റി നിര്‍ത്തിയിട്ടില്ല, സിപിഎം അരുതാത്തത് ചെയ്യുന്നുവെന്ന വ്യാജ പ്രചാരണം നടത്തുന്നു: മുഖ്യമന്ത്രി

പിന്നാക്ക വിഭാഗങ്ങളെ സംരക്ഷിക്കാന്‍ നടപടികള്‍ എടുത്തത് ഇടതുപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ഒരു ജനതയെയും അകറ്റി നിര്‍ത്തിയിട്ടില്ല, സിപിഎം അരുതാത്തത് ചെയ്യുന്നുവെന്ന വ്യാജ പ്രചാരണം നടത്തുന്നു: മുഖ്യമന്ത്രി
Published on



മലപ്പുറം വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജനതയെയും അകറ്റി നിര്‍ത്തിയിട്ടില്ല. പിന്നാക്ക വിഭാഗങ്ങളെ സംരക്ഷിക്കാന്‍ നടപടികള്‍ എടുത്തത് ഇടതുപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം അരുതാത്തത് ചെയ്യുന്നു എന്ന പ്രചാരണം ചിലർ അടിച്ചിറക്കി. പ്രത്യേകം ആളുകളെ പ്രീണിപ്പിക്കുന്നതിനായാണ് ഇതെല്ലാം എന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഓർമ ദിനത്തിൽ കോഴിക്കോട് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ നാടും രാജ്യവും ലോകവും തന്നെ ഒരു പ്രത്യേക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകത്ത് എന്ത് സംഭവിക്കുന്നു എന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലസ്തീൻ വിഷയം ഒരു പുതിയ വിഷയമല്ല രാജ്യത്തിനു മുന്നിൽ. നമ്മുടെ രാജ്യം എക്കാലവും പലസ്തീന്റെ കൂടെയാണ് നിന്നത്. ഹിറ്റ്ലറുടെ അതിക്രൂരമായ അക്രമത്തിനും, കൂട്ടയ്ക്കൊലയ്ക്കും ഇരയാകേണ്ടി വന്ന ജൂതവിഭാഗത്തിനു പലസ്തീനിൽ സ്ഥലം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അങ്ങനെ സ്ഥലം ലഭിച്ചവർ അവിടെ നിലവിലുണ്ടായ രാജ്യത്തെയും ഭരണത്തെയും ഇല്ലാതാക്കിയ കാഴ്ചയാണ് കണ്ടത്. അപ്പോഴൊക്കെയും പലസ്തീനൊപ്പം നിന്ന നമ്മുടെ രാജ്യം പിന്നീട് മാറി. കോൺഗ്രസും മാറി. ഇസ്രയേലിനൊപ്പമെന്ന് പറയുന്ന പ്രധാനമന്ത്രിയും ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനിടയിലും കഴിഞ്ഞ വർഷം പലസ്റ്റീൻ ജനതക്ക് ഐക്യദാർഢ്യം അറിയിക്കാൻ വിപുലമായ പരിപാടി നടത്തിയത് ഓർക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മാണ് ആ ഐക്യദാർഢ്യ പരിപാടിക്ക് നേതൃത്വം നൽകിയത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com