
ദ ഹിന്ദു ദിനപത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ നാളെ നേരിട്ട് എത്തി വിശദീകരികരണം നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം എത്താനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. വൈകീട്ട് നാലിനു എത്താനാണ് നിർദേശം.
മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുടെ പണം ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന പരാമർശമാണ് മുഖ്യമന്ത്രിയുടേതായി ദ ഹിന്ദു ദിനപത്രത്തിൽ അച്ചടിച്ച് വന്നത്. മലപ്പുറത്തെ ദേശവിരുദ്ധ ശക്തികള്‍ ആരെന്ന് വ്യക്തമാക്കണമെന്നും ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി നേരത്തെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും ഗവണര്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
രണ്ടു വിഷയങ്ങളിലും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്നാണ് നേരിട്ടെത്താനുള്ള നിർദേശം.