അങ്കണവാടിയിൽ കുഞ്ഞ് വീണ് ഗുരുതര പരുക്കേറ്റ സംഭവം; വിവരം മറച്ചുവെച്ച അധ്യാപികയ്ക്കും ഹെല്‍പ്പർക്കും സസ്പെന്‍ഷന്‍

പരിശോധനയില്‍ കുട്ടിയുടെ തലയ്ക്ക് ആന്തരിക രക്തസ്രാവമുള്ളതായി കണ്ടെത്തിയിരുന്നു
അങ്കണവാടിയിൽ കുഞ്ഞ് വീണ് ഗുരുതര പരുക്കേറ്റ സംഭവം; വിവരം മറച്ചുവെച്ച അധ്യാപികയ്ക്കും ഹെല്‍പ്പർക്കും സസ്പെന്‍ഷന്‍
Published on

അങ്കണവാടിയിൽ കുഞ്ഞ് വീണ് ഗുരുതര പരുക്കേറ്റ വിവരം ജീവനക്കാർ മറച്ചുവെച്ച സംഭവത്തില്‍ നടപടി. അധ്യാപിക ശുഭലക്ഷ്മി, ഹെൽപർ ഷീബ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. വ്യാഴാഴ്ചയാണ് മൂന്നുവയസുകാരി വൈഗ മാറനല്ലൂരിലെ അങ്കണവാടിയിൽ വീണു പരുക്കേറ്റത്. പരിശോധനയില്‍ കുട്ടിയുടെ തലയ്ക്ക് ആന്തരിക രക്തസ്രാവമുള്ളതായി കണ്ടെത്തിയിരുന്നു.

കുട്ടി വീണത് അങ്കണവാടി ജീവനക്കാർ മറച്ചുവെച്ചുവെന്നാണ് രക്ഷിതാക്കളുടെ പരാതി. വീട്ടിലെത്തിയ കുട്ടി നിർത്താതെ കരയുകയും ഛർദ്ദിക്കുകയും ചെയ്തിരുന്നു. ഒപ്പം പഠിക്കുന്ന സഹോദരനാണ് വീണ കാര്യം വീട്ടുകരെ അറിയിച്ചത്. തുടർന്ന് കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ സുഷുമ്നാനാഡിക്ക് ക്ഷതം സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ കഴുത്ത് ഉറയ്ക്കുന്നില്ലെന്നാണ് വിവരം.

Also Read: കണ്ണൂരില്‍ വീട് കുത്തി തുറന്ന് 300 പവനും ഒരു കോടി രൂപയും കവര്‍ന്നു; നഷ്ടമായത് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും

ഞായറാഴ്ച ശിശു ക്ഷേമ സമിതിയില്‍ നിന്നും അന്വേഷണത്തിന് ആളെത്തിയതോടെയാണ് കുട്ടിക്ക് അപകടം സംഭവിച്ച വിവരം പുറത്തറിയുന്നത്. അങ്കണവാടി ജീവനക്കാരുടെ ഗുരുതര വീഴ്ചയില്‍ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. കുട്ടി വീണ വിവരം അറിയിക്കാന്‍ മറന്നുപോയെന്നാണ് ജീവനക്കാർ രക്ഷിതാക്കള്‍‌ക്ക് നല്‍കിയ മറുപടി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com