അധ്യാപക൪ക്കെതിരായ വിദ്യാർഥിയുടെ കൊലവിളി; വീഡിയോ പുറത്ത് വന്നതെങ്ങനെയെന്ന് പരിശോധിക്കാൻ ബാലാവകാശ കമ്മീഷൻ

വിദ്യാർഥിക്ക് കൗൺസലിംഗ് നൽകുമെന്നും, ഫെബ്രുവരി ആറിന് സ്ക്കൂളിൽ സന്ദർശനം നടത്തുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.
അധ്യാപക൪ക്കെതിരായ വിദ്യാർഥിയുടെ കൊലവിളി; വീഡിയോ പുറത്ത് വന്നതെങ്ങനെയെന്ന് പരിശോധിക്കാൻ ബാലാവകാശ കമ്മീഷൻ
Published on

പാലക്കാട് ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകർക്ക് നേരെ വിദ്യാർഥി കൊലവിളി നടത്തിയതിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. വീഡിയോ പുറത്ത് വന്നതെങ്ങനെയെന്ന് പരിശോധിക്കും. വിദ്യാർഥിക്ക് കൗൺസലിംഗ് നൽകുമെന്നും, ഫെബ്രുവരി ആറിന് സ്ക്കൂളിൽ സന്ദർശനം നടത്തുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു അധ്യാപകർക്ക് നേരെ വിദ്യാർഥി കൊലവിളി നടത്തുന്ന വീഡിയോ പുറത്തുവന്നത്. സ്കൂൾ അധികൃത൪ വിദ്യാർഥിയെ സസ്പെൻഡ് ചെയ്‌തിരുന്നു. മൊബൈൽ ഫോൺ പിടിച്ചു വെച്ചതിനായിരുന്നു അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്.

"പള്ളയ്ക്ക് കത്തി കയറ്റും. പുറത്തിറങ്ങിയാൽ കാണിച്ച് തരാം" എന്നിങ്ങനെയാണ് വിദ്യാർഥിയുടെ കൊലവിളി ഭീഷണി. സംഭവത്തിൽ അധ്യാപകർ തൃത്താല പൊലീസിൽ പരാതി നൽകുമെന്ന് അറിയിട്ടിട്ടുണ്ട്. തുട൪ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാക൪തൃ മീറ്റിങ്ങിൽ തീരുമാനിക്കുമെന്നും സ്കൂൾ അധികൃത൪ അറിയിച്ചു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com