നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് വധശിക്ഷ ലഭിക്കണം, വാഗ്ദാനം നൽകിയ ജോലി കിട്ടിയില്ല; സുധാകരന്റെ മക്കൾ

കൊലപാതകത്തിന് ശേഷം നെന്മാറ എംഎൽഎ തിരിഞ്ഞു നോക്കിയില്ല
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് വധശിക്ഷ ലഭിക്കണം, വാഗ്ദാനം നൽകിയ ജോലി കിട്ടിയില്ല; സുധാകരന്റെ മക്കൾ
Published on


പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾ. പരമാവധി ശിക്ഷ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. പൊലീസ് അന്വേഷണത്തിൽ പൂർണ തൃപ്തരാണ്. എന്നാൽ കൊലപാതകത്തിന് ശേഷം നെന്മാറ എംഎൽഎ തിരിഞ്ഞു നോക്കിയില്ലെന്നും സുധാകരൻ്റെ മക്കൾ പറയുന്നു. പത്തു ദിവസം കഴിഞ്ഞ് കാണാമെന്ന് പറഞ്ഞതാണ്. വാഗ്ദാനമായി ലഭിച്ച ജോലിയും കിട്ടിയില്ലെന്നും സുധാകരന്റെ പെണ്‍മക്കൾ ന്യൂസ് മലയാളത്തോട് പറഞ്ഞു.

അതേസമയം, കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിയ്ക്കും. ആലത്തൂർ കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിയ്ക്കുക. ജനുവരി 27 നാണ് നെന്മാറ പോത്തുണ്ടിയിൽ അയൽവാസിയെയും അമ്മയെയും പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയാണ് പ്രതി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.

തന്നെ തൻ്റെ ഭാര്യയിൽ നിന്ന് വേർപ്പെടുത്തിയെന്ന് ആരോപിച്ചാണ് ചെന്താമര നൊന്മാറയിൽ രണ്ടുപേരെ കൊലപ്പെടുത്തിയത്. എന്നാൽ ചെന്താമരയ്ക്കെതിരെയാണ് ഭാര്യ പൊലീസിൽ മൊഴി നൽകിയത്. ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും, സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിയതെന്നും ഭാര്യയുടെ മൊഴിയിൽ പറയുന്നു. ചെന്താമരയുടെ ഭാര്യയാണ് എന്ന് അറിയപ്പെടാൻ പോലും താൽപ്പര്യമില്ലെന്നും, അയൽവാസികളോട് മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും ഭാര്യയുടെ മൊഴിയിൽ പറയുന്നു. ആലത്തൂർ ഡിവൈഎസ്‌പി ഓഫീസിൽ എത്തിയാണ് മൊഴി നൽകിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com