രക്തക്കറ കളയാനും എല്ലുകൾ അലിയിക്കാനും ട്യൂട്ടോറിയൽ; തെളിവില്ലാതെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കരുതെന്ന് സോഷ്യൽ മീഡിയ

താൻ ഒരു ബയോടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഗവേഷകനാണെന്നാണ് ഹുവ അവകാശപ്പെടുന്നത്. ചൈനയിൽ നിന്നുള്ള ഒരു വീഡിയോ പ്ലാറ്റ്‍ഫോമിൽ ഇയാൾക്ക് 350,000 -ത്തിലധികം ഫോളോവേഴ്സാണുള്ളത്.
രക്തക്കറ കളയാനും എല്ലുകൾ അലിയിക്കാനും ട്യൂട്ടോറിയൽ;  തെളിവില്ലാതെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കരുതെന്ന് സോഷ്യൽ മീഡിയ
Published on

എന്തിനും ഏതിനും ഓൺലൈൻ ട്യൂട്ടോറിയലുകൾ കിട്ടുന്ന കാലമാണ് ഇത്. അത് പഠനം , സാങ്കേതിക വിദ്യ തുടങ്ങി വീട്ടുജോലികൾക്കും പാചകത്തിനും വരെ വിരൽത്തുമ്പ് അമർത്തിയാൽ നിർദേശങ്ങളും ഡെമോ വീഡിയോകളും എത്തും. എന്നാൽ ഇത്തരത്തിലുള്ള വീഡിയോകൾ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും ആവശ്യമാണ്. അല്ലെങ്കിൽ പണിയാകും.


അത്തരമൊരു വീണ്ടുവിചാരമില്ലാത്ത വീഡിയോയാണ് ഇപ്പോൾ ഒരു ചൈനീസ് പൗരനെ തെറിവിളി കേൾപ്പിക്കുന്നത്. ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ നിന്നുള്ള ഹുവ എന്ന യുവാവാണ് വിഡിയോ പങ്കുവച്ച് ഇപ്പോൾ തെറിവിളി കേട്ടത്. ക്ലീനിം​ഗ് ട്യൂട്ടോറിയലുകളാണ് യുവാവ് ചെയ്യുന്നത്. എന്നാൽ ഇതിലൂടെ വൃത്തിയാക്കുന്നതാകട്ടെ ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്.

താൻ ഒരു ബയോടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഗവേഷകനാണെന്നാണ് ഹുവ അവകാശപ്പെടുന്നത്. ചൈനയിൽ നിന്നുള്ള ഒരു വീഡിയോ പ്ലാറ്റ്‍ഫോമിൽ ഇയാൾക്ക് 350,000 -ത്തിലധികം ഫോളോവേഴ്സാണുള്ളത്. അതിലാണ് പ്രസ്തുത വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതും. എന്നാൽ കണ്ടൻ്റുകൾ തെരഞ്ഞെടുക്കുമ്പോൾ മറ്റുള്ളവരുടെ സുരക്ഷയോ, തങ്ങളുടെ വീഡിയോ ഉണ്ടാക്കുന്ന സാമൂഹികമായ പ്രത്യാഘാതങ്ങളോ ഹുവ പരിഗണിക്കാറില്ല.


ഹൈഡ്രജൻ പെറോക്സൈഡ് അടക്കം വിവിധ വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ രക്തക്കറ നീക്കം ചെയ്യാം, എല്ലുകൾ അലിയിക്കുക തുടങ്ങിയ വീഡിയോകളാണ് ഇയാൾ‌ പങ്കുവയ്ക്കുന്നത്. ഇയാളുടെ വീഡിയോ ആളുകളെ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കുറ്റകൃത്യങ്ങൾ നടത്താൻ ആളുകൾക്ക് പ്രോത്സാഹനം നൽകുകയാണ് ഹുവ എന്നാണ് പ്രധാന ആരോപണം. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൈനയിലെ സോഷ്യൽ മീഡിയയിൽ ഒരുപാടുപേർ‌ പ്രതികരിച്ചിട്ടുണ്ട്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com