വയനാട് പുനരധിവാസം വൈകുന്നതിൽ പ്രതിഷേധം; ചൂരൽ മലയിൽ കുടിൽകെട്ടി സമരത്തിനൊരുങ്ങി ദുരിതബാധിതർ, പൊലീസ് ഇടപെട്ടതോടെ സംഘർഷം

സർക്കാർ പറഞ്ഞ വാക്കിൽ നിന്ന് പിന്മാറുന്നുവെന്നും പുനരധിവസിപ്പിക്കേണ്ടവരുടെ എണ്ണവും വീടുകളുടെ എണ്ണവും വെട്ടിക്കുറയ്ക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. കുടിൽകെട്ടി സമരത്തിനെത്തിയവരെ ബെയ്‌ലി പാലത്തിനിപ്പുറം പൊലീസ് തടഞ്ഞു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
വയനാട് പുനരധിവാസം വൈകുന്നതിൽ പ്രതിഷേധം; ചൂരൽ മലയിൽ കുടിൽകെട്ടി സമരത്തിനൊരുങ്ങി ദുരിതബാധിതർ, പൊലീസ് ഇടപെട്ടതോടെ സംഘർഷം
Published on

വയനാട് പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് വയനാട് ചൂരൽ മലയിൽ കുടിൽകെട്ടി സമരത്തിനൊരുങ്ങി ദുരിതബാധിതർ. ദുരന്തഭൂമിയിൽ കുടിൽ കെട്ടാനെത്തിയവരെ ബെയ്‌ലി പാലത്തിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ വലിയ സംഘർഷമാണുണ്ടായത്. ഇതിനിടെ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട പട്ടിക സർക്കാർ അതിവേഗം പുറത്തിറക്കി. 81 കുടുംബങ്ങളാണ് പുതിയ പട്ടികയിലുള്ളത്.


ഉരുളൊലിച്ച് എല്ലാം നശിച്ചുപോയവരാണ്, ജീവൻ മാത്രം ശേഷിച്ചവർ.അവർക്ക് ഇനിയും ജീവിക്കണം. മുൻപത്തെപ്പോലെ. അതിനാണ് ഈ സമരം.സർക്കാർ പറഞ്ഞ വാക്കിൽ നിന്ന് പിന്മാറുന്നുവെന്നും പുനരധിവസിപ്പിക്കേണ്ടവരുടെ എണ്ണവും വീടുകളുടെ എണ്ണവും വെട്ടിക്കുറയ്ക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. കുടിൽകെട്ടി സമരത്തിനെത്തിയവരെ ബെയ്‌ലി പാലത്തിനിപ്പുറം പൊലീസ് തടഞ്ഞു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

എന്തുവില കൊടുത്തും സ്വന്തം ഭൂമിയിൽ പ്രവേശിക്കുമെന്ന് ഉറച്ചായിരുന്നു സമരക്കാർ. പൊലീസും ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കൊടുവിൽ പ്രതിഷേധം തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക സർക്കാർ പുറത്തുവിട്ടു. രണ്ടാംഘട്ട പട്ടികയിൽ 81 കുടുംബങ്ങളെയാണ് ഉൾപ്പെടുത്തിയത്. ഇതോടെ വരാനിരിക്കുന്ന ടൗൺഷിപ്പിൽ 323 കുടുംബങ്ങളായി. വീടുകൾ പാടേ തകർന്നുപോയവരാണ് പുതിയ പട്ടികയിലുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com