ചോറ്റാനിക്കരയിലെ ക്രൂരപീഡനം: പ്രതി അനൂപിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി, ചുറ്റികയും കത്തിയും കണ്ടെടുത്തു

ഈ വീട്ടിൽ നിന്ന് 19കാരിയായ പെൺകുട്ടിയെ മർദിക്കാൻ ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെടുത്തു
ചോറ്റാനിക്കരയിലെ ക്രൂരപീഡനം: പ്രതി അനൂപിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി, ചുറ്റികയും കത്തിയും കണ്ടെടുത്തു
Published on


ചോറ്റാനിക്കരയിൽ പോക്സോ കേസ് അതിജീവിതയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി അനൂപിനെ പെൺകുട്ടി താമസിച്ചിരുന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. ഈ വീട്ടിൽ നിന്ന് 19കാരിയായ പെൺകുട്ടിയെ മർദിക്കാൻ ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെടുത്തു.



പെൺകുട്ടിക്ക് ലഹരി നൽകി അടിമയാക്കിയെന്ന് മൊഴി. മർദനം സഹിക്കവയ്യാതെയാണ് പെൺകുട്ടി തൂങ്ങിമരിക്കാൻ ശ്രമിച്ചതെന്നും പ്രതി. തലച്ചോറിന് ക്ഷതമേറ്റ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.



പെൺകുട്ടിയെ താൻ ലഹരിക്ക് അടിമയാക്കിയെന്ന് പ്രതി അനൂപ് അന്വേഷണ സംഘത്തിന് മുമ്പാകെ സമ്മതിച്ചിരുന്നു. പെൺകുട്ടിയെ ശനിയാഴ്ച രാത്രി പലതവണ ക്രൂരമായി മർദിച്ചിരുന്നുവെന്നും, ഈ ക്രൂരമർദനം സഹിക്കവയ്യാതെ പെൺകുട്ടി ഷാൾ ഉപയോഗിച്ച് തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു എന്നുമാണ് അനൂപിൻ്റെ മൊഴി.



ഇതോടെ ഷാൾ അറുത്ത് പെൺകുട്ടിയെ നിലത്തിട്ടു. പെൺകുട്ടി ഒച്ചവയ്ക്കാൻ ശ്രമിച്ചതോടേ വായയും മൂക്കും പൊത്തി ശ്വാസം മുട്ടിച്ചു. ഇതോടെ പെൺകുട്ടിയുടെ ബോധം നഷ്ടമായി. പിന്നാലെ പെൺകുട്ടി മരിച്ചെന്ന് കരുതി പുലർച്ചെയോടെ കൂട്ടുകാർക്കൊപ്പം ബൈക്കിൽ കടന്നുകളഞ്ഞു. പെൺകുട്ടിയിൽ നിന്ന് പണവും സ്വർണവും വാങ്ങിയിരുന്നതായും പ്രതി വെളിപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com