ആ അത്ഭുതം ഒരിക്കല്‍ കൂടി കാണാം; ഇന്റര്‍സ്‌റ്റെല്ലാര്‍ വീണ്ടും തിയേറ്ററുകളിലേക്ക്

ഇന്റര്‍സെറ്റാല്ലാര്‍ ഇന്ത്യയില്‍ റീ റിലീസിന് എത്തുകയാണ്
ആ അത്ഭുതം ഒരിക്കല്‍ കൂടി കാണാം; ഇന്റര്‍സ്‌റ്റെല്ലാര്‍ വീണ്ടും തിയേറ്ററുകളിലേക്ക്
Published on

ക്രിസ്റ്റഫര്‍ നോളന്‍ ആരാധകര്‍ കാത്തിരുന്ന ആ ദിവസം ഇതാ ഇങ്ങെത്തുന്നു, നോളന്റെ മാസ്റ്റര്‍പീസ് എന്ന് വിളിക്കാവുന്ന ഇന്റര്‍സെറ്റാല്ലാര്‍ ഇന്ത്യയില്‍ റീ റിലീസിന് എത്തുകയാണ്. ഇന്‍റർസ്റ്റെല്ലാറിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് റീ റിലീസ്.

നേരത്തേ, ഇന്ത്യയില്‍ റീ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അല്ലു അര്‍ജുന്റെ പുഷ്പ 2 ന്റെ ഐമാക്‌സ് ഷോയെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

2014 ലാണ് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഇന്റര്‍സ്‌റ്റെല്ലാര്‍ പുറത്തിറങ്ങിയത്. മാത്യു മക്കോനാഗെ, ആനി ഹാത്ത്വേ, ജെസിക്ക ചാസ്‌റ്റൈന്‍, മൈക്കല്‍ കെയ്ന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഭൂമിക്ക് പുറത്തുള്ള ലോകം എങ്ങനെയൊക്കെയായിരിക്കുമെന്ന ആകാംക്ഷയും കൗതുകവും മാത്രമായിരുന്നില്ല, ഇന്‍റർസ്റ്റെല്ലാറിനെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാക്കിയത്. സ്‌നേഹം, ത്യാഗം, മനുഷ്യരാശിയുടെ അതിജീവനത്തിനായുള്ള അന്വേഷണം തുടങ്ങിയ ആഴത്തിലുള്ള വൈകാരിക പ്രമേയങ്ങളാണ് ചിത്രം അവതരിപ്പിച്ചത്.

165 മില്യണ്‍ ഡോളറായിരുന്നു സിനിമയുടെ ബജറ്റ്. ആഗോളതലത്തില്‍ ചിത്രം നേടിയത് 730.8 മില്യണിലധികവും. പത്താം വാര്‍ഷികത്തോടനുബന്ധിച്ചുള്ള റീ റിലീസില്‍ പത്ത് ദിവസത്തിനുള്ളില്‍ 10.08 മില്യണ്‍ ഡോളറും ചിത്രം വാരിക്കൂട്ടി. ഇതോടെ എക്കാലത്തേയും ഉയര്‍ന്ന കളക്ഷന്‍ നേടിയ റീ റിലീസ് ചിത്രമായി ഇന്‍റർസ്റ്റെല്ലാര്‍ മാറി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com