ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് ഭക്ഷ്യപദാർഥങ്ങള്‍ ആവശ്യമില്ല; വയനാട് ജില്ലാ കളക്ടർ

രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഫോഴ്സുകൾക്കുമായുള്ള ഭക്ഷണം മേപ്പാടിയിലെ പൊതു അടുക്കളയിലാണ് ക്രമീകരിക്കുന്നത്
ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് ഭക്ഷ്യപദാർഥങ്ങള്‍ ആവശ്യമില്ല; വയനാട് ജില്ലാ കളക്ടർ
Published on

ചൂരൽമല, മുണ്ടക്കൈ ഉൾപ്പെടുന്ന ദുരന്ത പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണപദാർഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഫോഴ്സുകൾക്കുമായുള്ള ഭക്ഷണം മേപ്പാടിയിലെ പൊതു അടുക്കളയിലാണ് ക്രമീകരിക്കുന്നത്. അവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ ചൂരൽമലയിൽ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററിൽ എത്തിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കുള്ള ഭക്ഷണസാധനങ്ങൾ പ്രത്യേകം നിയോഗിച്ചിട്ടുള്ള ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മുഖാന്തിരമായിരിക്കും നൽകുക.

പ്രസ്തുത സാഹചര്യത്തിൽ ദുരന്ത പ്രദേശം ഉൾപ്പെടുന്ന വിവിധ മേഖലകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാൻ ആരും ശ്രമിക്കരുതെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചു. അപകട സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com