ജമ്മുവില്‍ മുസ്ലീം പള്ളി പൊളിച്ചു, സംഘര്‍ഷം; ആറ് പൊലീസുകാര്‍ക്ക് പരുക്ക്

നൂറുകണക്കിന് പൊലീസുകാരെയും അർദ്ധസൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്
ജമ്മുവില്‍ മുസ്ലീം പള്ളി പൊളിച്ചു, സംഘര്‍ഷം; ആറ് പൊലീസുകാര്‍ക്ക് പരുക്ക്
Published on

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ ഗുജ്ജർ-ബക്കർവാൾ വിഭാ​ഗവും പൊലീസുകാരുമായുള്ള ഏറ്റുമുട്ടലിൽ ആറ് പൊലീസുകാർക്ക് ഉൾപ്പെടെ എട്ട് പേർക്ക് പരുക്കേറ്റു. ജില്ലയിലെ നഗ്രി ഗ്രാമത്തിൽ സർക്കാർ ഭൂമിയിൽ പണിത മുസ്ലീം പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുകയായിരുന്നു. പ്രദേശവാസികളിൽ ഭൂരിഭാ​ഗവും ഗുജ്ജർ-ബക്കർവാൾ വിഭാ​ഗങ്ങളിൽ പെട്ടവരായിരുന്നു. അവർ പൊളിക്കലിനെ ചെറുക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും കല്ലെറിയുകയും ചെയ്തു.

നൂറുകണക്കിന് പൊലീസുകാരെയും അർദ്ധസൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഗുജ്ജർ-ബക്കർവാളുകൾ മുൻകാല സംഭവങ്ങൾ ചൂണ്ടിക്കാണിക്കുകയും ജില്ലാ ഭരണകൂടം തങ്ങളുടെ ആരാധനാലയങ്ങളെ തിരഞ്ഞെടുത്ത് ലക്ഷ്യമിടുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഡ്രൈവിൻ്റെ ഭാഗമായാണ് പൊളിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ജനങ്ങളോട് ശാന്തരായിരിക്കാൻ അഭ്യർത്ഥിച്ച്, സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിക്കാൻ പാർട്ടി, കേന്ദ്രഭരണ പ്രദേശത്തിൻ്റെ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയോട് അഭ്യർഥിച്ചു. അമർനാഥ് തീർത്ഥാടന വേളയിൽ ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷത്തിന് ഈ സംഭവം ഭീഷണിയാണെന്ന് ജെ ആൻഡ് കെ അപ്നി പാർട്ടിയുടെ പ്രസിഡൻ്റ് സയ്യിദ് അൽതാഫ് ബുഖാരി എക്‌സിലെ ഒരു പോസ്റ്റിൽ മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com