മത്സരം തീരും മുമ്പ് കർട്ടൻ ഇട്ടു; കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിനിടെ വീണ്ടും സംഘർഷം

സംഘർഷത്തിൽ ഗുരുവായൂരപ്പൻ കോളേജിലെയും ആർട്സ് കോളേജിലെയും വിദ്യാർഥികൾക്ക് പരുക്കേറ്റു
മത്സരം തീരും മുമ്പ് കർട്ടൻ ഇട്ടു; കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിനിടെ വീണ്ടും സംഘർഷം
Published on

കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിത്തിനിടയിൽ വീണ്ടും സംഘർഷം. കോഴിക്കോട് പുളിയാവ് കോളേജിലാണ് സംഘർഷം. നാടക മത്സരം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. മത്സരം തീരും മുമ്പ് കർട്ടൻ ഇട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിനിടയാക്കിയത്.

സംഘർഷത്തിൽ ഗുരുവായൂരപ്പൻ കോളേജിലെയും ആർട്സ് കോളേജിലെയും വിദ്യാർഥികൾക്ക് പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് പോലീസ് ഇടപെട്ട് മത്സരങ്ങൾ നിർത്തിവെപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസവും ബി സോൺ കലോത്സവത്തിനിടെ സംഘർഷമുണ്ടായിരുന്നു. നാടൻപാട്ട് മത്സരഫലത്തെക്കുറിച്ച് പരാതി പറയാനെത്തിയ എസ്എഫ്ഐക്കാരെ മർദ്ദിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തുവെന്ന് യുഡിഎസ്എഫിനെതിരെ പരാതിയുയർന്നിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ മത്സരത്തിൽ പങ്കെടുപ്പിച്ചത് സംബന്ധിച്ച് പരാതിയുമായി എത്തിയ SFI പ്രവർത്തകരെ യുഡിഎസ്എഫ് സംഘം മർദ്ദിച്ചെന്നായിരുന്നു പരാതി. കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് യൂണിയൻ ചെയർമാൻ സാനന്തിനെ മർദ്ദിച്ചുവെന്നും, വൈസ് ചെയർപേഴ്സൺ ഗോപികയെ മുറിയിൽ പൂട്ടിയിട്ടെന്നും പരാതിയിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com