കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിലും സംഘർഷം; പരാതി പറയാനെത്തിയ SFIക്കാരെ UDSFകാർ മുറിയിൽ പൂട്ടിയിട്ടു

നാടൻപാട്ട് മത്സരഫലത്തെക്കുറിച്ച് പരാതി പറയാനെത്തിയ എസ്എഫ്ഐക്കാരെ മർദ്ദിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തുവെന്ന് പരാതി
കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിലും സംഘർഷം; പരാതി പറയാനെത്തിയ SFIക്കാരെ UDSFകാർ മുറിയിൽ പൂട്ടിയിട്ടു
Published on

കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിത്തിനിടയിൽ യുഡിഎസ്എഫ് അതിക്രമം. നാടൻപാട്ട് മത്സരഫലത്തെക്കുറിച്ച് പരാതി പറയാനെത്തിയ എസ്എഫ്ഐക്കാരെ മർദ്ദിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തുവെന്ന് പരാതി. എസ്എഫ്ഐ വളയം പൊലീസിൽ പരാതി നൽകി.

പുലർച്ചെ ഒന്നരയോടെയാണ് എസ്എഫ്ഐ - യുഡിഎസ്എഫ് സംഘർഷമുണ്ടായത്. മാനദണ്ഡങ്ങൾ പാലിക്കാതെ മത്സരത്തിൽ പങ്കെടുപ്പിച്ചത് സംബന്ധിച്ച് പരാതിയുമായി എത്തിയ SFI പ്രവർത്തകരെയാണ് യുഡിഎസ്എഫ് സംഘം മർദ്ദിച്ചത്. കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് യൂണിയൻ ചെയർമാൻ സാനന്തിനെ മർദ്ദിച്ചുവെന്നും, വൈസ് ചെയർപേഴ്സൺ ഗോപികയെ മുറിയിൽ പൂട്ടിയിട്ടെന്നും പരാതിയിൽ പറയുന്നു.

കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിന് ഇടയിൽ നടന്ന സംഘർഷത്തില്‍ റിമാൻഡ് റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്ന് റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നു.

അക്രമത്തില്‍ പരിക്കേറ്റ് നിലത്തുവീണ ആശിഷ് കൃഷ്ണനെ അസഭ്യം വിളിച്ച് മുളവടി കൊണ്ട് തലയിലും ചെവിയിലും അടിച്ചത് ഒന്നാം പ്രതി ഗോകുല്‍ ഗുരുവായൂരാണ്. രണ്ടാം പ്രതി അശ്വിനാണ് ഇരുമ്പു വടി കൊണ്ട് ആശിഷിന്‍റെ ഷോൾഡറില്‍ അടിച്ചത്. മൂന്നാം പ്രതി ആദിത്യനാണ് ആശിഷിനെ തടഞ്ഞുനിര്‍ത്തി മുഖത്തടിച്ച് നിലത്തു വീഴ്ത്തിയത്. ഡി സോൺ കലോത്സവത്തിലെ അപാകത ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് കെഎസ്‌യു നേതാക്കള്‍ അക്രമം നടത്തിയതെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com