
ഉദയംപേരൂർ സുന്നഹദോസ് പള്ളിയിൽ സംഘർഷം. വികാരി ജോർജ് മാണിക്യത്താൽ കുർബാന അർപ്പിക്കാൻ എത്തിയപ്പോൾ സഭാ വിശ്വാസികൾ തടഞ്ഞു. ജനാഭിമുഖ കുർബാന അർപ്പിക്കാൻ അനുവദിക്കില്ല, ഏകീകൃത കുർബാന നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധിക്കുന്നത്.
പള്ളിയിൽ വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി.