യെച്ചൂരിയുടെ മരണവാര്‍ത്ത കേള്‍ക്കുന്നത് അതീവ ദുഃഖത്തോടെയും ഹൃദയ വേദനയോടെയും; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

സീതാറാം വിദ്യാര്‍ഥി ജീവിതത്തിലൂടെ തന്റെ പൊതു പ്രവര്‍ത്തനം ആരംഭിച്ച വ്യക്തിയാണെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
യെച്ചൂരിയുടെ മരണവാര്‍ത്ത കേള്‍ക്കുന്നത് അതീവ ദുഃഖത്തോടെയും ഹൃദയ വേദനയോടെയും; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
Published on

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങേയറ്റം വേദനാജനകവും ഞെട്ടിക്കുന്നതുമായ വാര്‍ത്തയാണ് കേള്‍ക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സീതാറാം വിദ്യാര്‍ഥി ജീവിതത്തിലൂടെ തന്റെ പൊതു പ്രവര്‍ത്തനം ആരംഭിച്ച വ്യക്തിയാണെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

'അതീവ ദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാര്‍ത്ത കേള്‍ക്കുന്നത്. എല്ലാ മേഖലയിലും നല്ല ബന്ധം പുലര്‍ത്തിയിരുന്ന കമ്യൂണിസ്റ്റ് നേതാവാണ് സീതാറാം യെച്ചൂരി.  എളുപ്പം നികത്താവുന്ന വിടവല്ല സംഭവിച്ചിരിക്കുന്നത്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖകരമായ സംഭവമാണിത്,' മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് ഉയര്‍ന്നു വന്ന അദ്ദേഹം ഒന്‍പത് വര്‍ഷക്കാലം സിപിഐഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളിലൂടെ പാര്‍ട്ടിയെ നയിച്ചു.
പാര്‍ട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടുകള്‍ രൂപീകരിച്ചുകൊണ്ട് സിപിഐഎമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യന്‍ രാഷ്ട്രീയത്തിനാകെത്തന്നെയും മാര്‍ഗനിര്‍ദ്ദേശകമാവിധം സീതാറാം പ്രവര്‍ത്തിച്ചു. രാജ്യവും ജനങ്ങളും ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തില്‍ സീതാറാമിന്റെ അഭാവം രാജ്യത്തിന് പൊതുവില്‍ തന്നെ നികാത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഓഗസ്റ്റ് 19 മുതല്‍ സീതാറാം യെച്ചൂരി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. 72 വയസായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com