നമുക്കിത് ചെയ്തേ പറ്റുകയുള്ളു; അസാധ്യമെന്ന് കരുതുന്ന എന്തും സാധ്യമാകുമെന്നതിന് തെളിവാണ് ഇവിടെ ഉയരുന്ന ടൗൺഷിപ്പ്: മുഖ്യമന്ത്രി

ആ ഘട്ടത്തിൽ നമുക്ക് കരഞ്ഞിരുന്നാൽ മാത്രം പോരായിരുന്നു. കേരളത്തിൻ്റെ തനത് തിരിച്ചു പിടിക്കലായി നാമിതിനെ കാണണം
നമുക്കിത് ചെയ്തേ പറ്റുകയുള്ളു; അസാധ്യമെന്ന് കരുതുന്ന എന്തും സാധ്യമാകുമെന്നതിന്  തെളിവാണ് ഇവിടെ ഉയരുന്ന ടൗൺഷിപ്പ്: മുഖ്യമന്ത്രി
Published on


ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വി​ജയൻ നിര്‍വഹിച്ചു. അസാധ്യമെന്ന് കരുതുന്ന എന്തും സാധ്യമാകും എന്നതിന് തെളിവാണ് ഇവിടെ ഉയരുന്ന ടൗൺഷിപ്പ്. രാജ്യത്തെ കണ്ണീരിൽ മുക്കിയ ദുരന്തം നടത്തിട്ട് അൽപ്പം താമസിചെങ്കിലും പുനരധിവാസത്തിലേക്ക് എത്തി. പുനരധിവാസത്തിന് നാം പ്രതീക്ഷിച്ച കേന്ദ്രസഹായം ലഭിച്ചില്ല. കിട്ടിയത് വായ്പ്പാ രൂപത്തിലുള്ള തുകയാണ് ലഭിച്ചത്. എന്നാൽ നമ്മൾ പുനരധിവാസവുമായി മുന്നോട്ടു പോയി. നാടിൻ്റെ ഒരുമയും ഐക്യവും മനുഷ്യത്വവും മാത്രമാണ് ഇതിന് കാരണം. നമുക്കിത് ചെയ്തേ പറ്റുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാമെല്ലാരും തീരുമാനിച്ചപ്പോൾ അതിന് പരിഹാരമായി. രക്ഷാപ്രവർത്തന ഘട്ടത്തിൽ നാം നടത്തിയ രക്ഷാ പ്രവർത്തനങ്ങൾ വാക്കുകൾക്ക് അതീതമാണ്. അങ്ങനെ അത്ഭുതകരമായ രക്ഷപ്പെടലുകൾ ഓർക്കാൻ നമുക്കുണ്ട്. നമ്മുടെ സേനകൾ എത്തും മുൻപ് തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. സർക്കാർ ആസ്ഥാനമായി അന്ന് വയനാട് മാറി. പുനരധിവാസം ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും ഈ മാതൃക അടയാള പെടുത്തും.

കണ്ണീരോടയല്ലാതെ ജൂലൈ 30 ഓർക്കാൻ കഴിയില്ല. ആ ഘട്ടത്തിൽ നമുക്ക് കരഞ്ഞിരുന്നാൽ മാത്രം പോരായിരുന്നു. കേരളത്തിൻ്റെ തനത് തിരിച്ചു പിടിക്കലായി നാമിതിനെ കാണണം. ജനങ്ങൾ ഒപ്പം നിൽക്കുമെങ്കിൽ ഒരു വെല്ലുവിളിയും പ്രശ്നമല്ല. മനുഷ്യത്വ ബോധം കൊണ്ട് നാമെല്ലാം അതിനെ മറി കടക്കും. അതാണ് ഈ പുനരധിവാസം നൽകുന്ന മഹാസന്ദേശം. വീടുകൾ നിർമ്മിക്കുന്നതുകൊണ്ട് പുനരധിവാസമായില്ല. അതിന് തുടർച്ചയായ പദ്ധതികൾ വേണം. വാഗ്ദാനം എന്തു വിലകൊടുത്തും നിറവേറ്റും.

നിരവധി സഹായങ്ങൾ പലയിടങ്ങളിൽ നിന്നും ലഭിച്ചു. പുനരധിവാസ സഹായമായി കർണ്ണാടക മുഖ്യമന്ത്രി 20 കോടി കൈമാറി. ഡി വൈ എഫ് ഐ 20 കോടിയും എൻ എസ് എസ് 10 കോടി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി കെ. രാജൻ, പ്രിയങ്ക ഗാന്ധി എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com