മാസപ്പടിക്കേസ്: അന്വേഷണം അവസാന ഘട്ടത്തില്‍, അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ തയ്യാറെന്ന് എസ്എഫ്ഐഒ

എക്‌സാലോജിക് ഉടമ വീണ വിജയന്‍റേതടക്കം 20 പേരുടെ മൊഴിയെടുത്തെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു
മാസപ്പടിക്കേസ്: അന്വേഷണം അവസാന ഘട്ടത്തില്‍, അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ തയ്യാറെന്ന് എസ്എഫ്ഐഒ
Published on
Updated on

സിഎംആർഎല്‍ - എക്‌സാലോജിക് മാസപ്പടിക്കേസില്‍ രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് എസ്എഫ്ഐഒ. അന്വേഷണം ചോദ്യം ചെയ്തുള്ള സിഎംആർഎല്‍ ഹർജിയിൽ ഡൽഹി ഹൈക്കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കിയത്. എക്‌സാലോജിക് ഉടമ വീണ വിജയന്‍റേതടക്കം 20 പേരുടെ മൊഴിയെടുത്തെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും, ഇനി അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്ലിന്‍റെ ഹര്‍ജി.

മാസപ്പടി കേസ് അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ തയ്യാറാണെന്നും എസ്എഫ്ഐഒ സത്യവാങ്മൂലത്തില്‍ പറയുന്നു.  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണോ എന്നതില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത്. സിഎംആര്‍എല്ലിന്റെ ഹര്‍ജി തള്ളണമെന്നും എസ്എഫ്‌ഐഒ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com