
ആലപ്പുഴ കായംകുളം ഭരണിക്കാവില്‍ അടുക്കളയില്‍ ഒളിച്ച മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇലിപ്പക്കുളം മംഗലശ്ശേരി കിഴക്കതില്‍ മുജീബിന്റെ വീട്ടിലാണ് പാമ്പ് കയറിയത്. 13 വയസ് പ്രായവും ആറടി നീളവും അഞ്ചര കിലോ തൂക്കവുമുള്ള ആണ്‍ ഇനത്തിപ്പെട്ട മൂര്‍ഖന്‍ പാമ്പ് രണ്ടു ദിവസമായി വീടിനുള്ളില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു.
അടുക്കളയില്‍ കണ്ട പാമ്പിനെ ചേര എന്ന് കരുതി കമ്പ് ഉപയോഗിച്ച് നീക്കിയപ്പോള്‍ വീട്ടുകാര്‍ക്ക് നേരെ പത്തി വിടര്‍ത്തി പാഞ്ഞെടുത്തു. അത്ഭുതകരമായിട്ടാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. കൊല്ലത്തു നിന്നും എത്തിയ റെസ്‌ക്യൂ പ്രവര്‍ത്തകന്‍ കൊല്ലം തട്ടാമല സന്തോഷ് കുമാര്‍ ഏറെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്.