അ‍ർജുൻ്റെ കുടുംബം നൽകിയ പരാതി: മനാഫിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തുടരന്വേഷണത്തിൽ പ്രതിപ്പട്ടികയിൽ നിന്നും മനാഫിന്റെ പേര് നീക്കാനാണ് സാധ്യതയെന്നും അന്വേഷണ സംഘം വ്യക്തമാക്കി
അ‍ർജുൻ്റെ കുടുംബം നൽകിയ പരാതി: മനാഫിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
Published on: 
Updated on: 

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയിൽ ലോറി ഉടമ മനാഫിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കുടുംബങ്ങൾ തമ്മിൽ നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിച്ചതോടെ അതേ നിലപാട് തന്നെയാണ് കേസിൽ അന്വേഷണ സംഘവും സ്വീകരിക്കുന്നത്. തുടരന്വേഷണത്തിൽ പ്രതിപ്പട്ടികയിൽ നിന്നും മനാഫിന്റെ പേര് നീക്കാനാണ് സാധ്യതയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളിലൂടെ അർജുൻ്റെ കുടുംബത്തെ അധിക്ഷേപിച്ചെന്ന കേസിൽ ഇന്ന് മനാഫിൻ്റെ മൊഴി രേഖപ്പെടുത്തും. കേസിൽ കുടുംബങ്ങൾ തമ്മിൽ രമ്യതയിലായെങ്കിലും നിയമനടപടികൾ തുടരും. മനാഫിനെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനം തുടരന്വേഷണത്തിന് ശേഷം സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. നിലവിൽ മനാഫിനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. സ്ത്രീവിരുദ്ധ, വർഗീയ പരാമർശങ്ങൾ നടത്തിയ മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം വിപുലമാക്കിയിരിക്കുകയാണ് പൊലീസ്.

അതേസമയം, വാർത്താസമ്മേളനത്തിൽ പല കാര്യങ്ങളും പറഞ്ഞ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും തന്നെ വർഗീയവാദിയാക്കി ചിത്രീകരിച്ചതിൽ വിഷമം ഉണ്ടെന്നും അർജുൻ്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞിരുന്നു.

News Malayalam 24x7
newsmalayalam.com