"ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു"; CWC ചെയർപേഴ്സണും CPIM പ്രവർത്തകരും മർദിച്ചെന്നും പരാതി

ജാതിപ്പേര് വിളിച്ച് വീട്ടിൽ പണിക്ക് നിൽക്കാൻ ആവശ്യപ്പെട്ടെന്നും പ്രസാദ് പരാതിയിൽ പറയുന്നു
"ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു"; CWC ചെയർപേഴ്സണും CPIM പ്രവർത്തകരും മർദിച്ചെന്നും പരാതി
Published on

പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ചെയർപേഴ്സൺ എൻ. രാജീവിനെതിരെ ഗുരുതര ആരോപണം. എൻ.രാജീവും CPIM പ്രവർത്തകരും മർദ്ദിച്ചെന്നും പ്രസാദിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും മർദ്ദിച്ചെന്നുമാണ് പരാതി.

വള്ളംകുളം തേളൂർമല സ്വദേശി പ്രസാദിനാണ് മർദ്ദനമേറ്റത്. ത്തനംതിട്ട വള്ളംകുളത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. വള്ളംകുളം ക്ഷീര കർഷക സംഘത്തിലെ ഓഡിറ്റുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. ജാതിപ്പേര് വിളിച്ച് വീട്ടിൽ പണിക്ക് നിൽക്കാൻ ആവശ്യപ്പെട്ടെന്നും പ്രസാദ് പരാതിയിൽ പറയുന്നു.

ക്ഷീര കർഷകനും സംഘത്തിലെ ബോർഡ്‌ മെമ്പറുമാണ് മർദനമേറ്റ പ്രസാദ്. പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് മർദനമേറ്റ പ്രസാദ് ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com