ഡോക്ടർ കുറിച്ചു നൽകിയ പനിക്കുള്ള മരുന്ന് ഫാർമസി ജീവനക്കാർ മാറി നൽകി; കണ്ണൂരിൽ എട്ടുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ

പനിക്കുള്ള കാൽപോൾ സിറപ്പിനുപകരം മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകിയത് കാൽപോൾ ഡ്രോപ്സ് ആണെന്നാണ് പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on


കണ്ണൂരിൽ എട്ടുമാസം പ്രായമായ കുഞ്ഞിന് മരുന്ന് മാറി നൽകിതായി പരാതി. ഡോക്ടർ കുറിച്ചു നൽകിയത് പനിക്കുള്ള കാൽപോൾ സിറപ്പിനുപകരം മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകിയത് കാൽപോൾ ഡ്രോപ്സ് ആണെന്നാണ് പരാതി. ഫാർമസിയിലെ ജീവനക്കാരുടെ വീഴ്ചയാണെന്നാണ് കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിനെതിരെയാണ് ആരോപണം.

മരുന്ന് ഓവർഡോസ് ആയി കരളിനെ ബാധിച്ചു. നില ഗുരുതരമായതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര സ്ഥിതി തുടർന്നാൽ കുട്ടിയുടെ കരൾ മാറ്റിവെക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിലെ പരിശോധനയിൽ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. ബന്ധുക്കളുടെ പരാതിയിൽ ഖദീജ മെഡിക്കൽസിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com