കടയിൽ അതിക്രമിച്ചു കയറി മുളകുപൊടി എറിഞ്ഞ് കവർച്ച; വ്യാപാരിക്ക് പരുക്ക്

മർദനത്തിൽ പരുക്കേറ്റ ഇബ്രാഹിമിനെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കടയിൽ അതിക്രമിച്ചു കയറി മുളകുപൊടി എറിഞ്ഞ് കവർച്ച; വ്യാപാരിക്ക് പരുക്ക്
Published on
Updated on

കോഴിക്കോട് നാദാപുരം തണ്ണീർപന്തലിൽ കടയിൽ അതിക്രമിച്ച് കയറി മുളക് പൊടി എറിഞ്ഞ് പണം കവർന്നു. തണ്ണീർ പന്തലിലെ ടി ടി ഫ്രൂട്ട് സ്റ്റാൾ ഉടമ ഇബ്രാഹിമിനു നേരെയാണ് അക്രമം ഉണ്ടായത് .

രാത്രി 7.30 ഓടെയാണ് സംഭവം. കടയിൽ ഉണ്ടായിരുന്ന 11,000 ത്തോളം രൂപ കവർന്നതായാണ് പരാതി. മർദനത്തിൽ പരുക്കേറ്റ ഇബ്രാഹിമിനെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കടയിലെത്തിയ യുവാവ് മുകളുപൊടി എറിഞ്ഞ് പട്ടിക ഉപയോഗിച്ച് അടിക്കുകയായിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു. മർദനം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പരാതിയിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

News Malayalam 24x7
newsmalayalam.com