മണിയാർ ജല വൈദ്യുത പദ്ധതി വീണ്ടും സ്വകാര്യ കമ്പനിക്ക്; സർക്കാരിനെതിരെ കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ

കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മയാണ് ആരോപണവുമായി രംഗത്തെത്തിയത്
മണിയാർ ജല വൈദ്യുത പദ്ധതി വീണ്ടും സ്വകാര്യ കമ്പനിക്ക്; സർക്കാരിനെതിരെ കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ
Published on


പത്തനംതിട്ട മണിയാർ ജല വൈദ്യുത പദ്ധതി പതിനഞ്ചു വർഷത്തേക്ക് കൂടി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകാൻ സർക്കാർ നീക്കം നടക്കുന്നതായി പരാതി. കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മയാണ് ആരോപണവുമായി രംഗത്തെത്തിയത്. കരാർ പ്രകാരം കെഎസ്ഇബിക്ക് കൈമാറണമെന്ന തീരുമാനം മറികടന്നാണ് വീണ്ടും സ്വകാര്യ കമ്പനിക്ക് നൽകാൻ നീക്കമെന്നും ആരോപണം ഉണ്ട്.  

1990 ലെ സർക്കാർ ഉത്തരവ് പ്രകാരം സ്വകാര്യ സംരംഭകർക്ക് സ്വന്തം ഉടമസ്ഥതയിൽ നിർമ്മിച്ച് പ്രവർത്തിപ്പിക്കാവുന്നതും മുപ്പത് വർഷത്തിന് ശേഷം കെഎസ്ഇബിക്ക് കൈമാറുകയും ചെയ്യേണ്ടുന്ന ക്യാപ്റ്റിവ് പവർ പ്രൊജക്റ്റാണ് മണിയാർ ജലവൈദ്യുത പദ്ധതി. കാർബോറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡിനാണ് പദ്ധതിയുടെ നടത്തിപ്പ് അവകാശമുള്ളത്. കരാർ പ്രകാരം 2025 ജൂണിൽ നിലയം കെഎസ്ഇബിക്ക് കൈമാറണം. എന്നാൽ വീണ്ടും 15 വർഷത്തേക്ക് പദ്ധതി കാർബോറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡിന് പാട്ടത്തിന് നൽകാൻ സർക്കാർ ശ്രമിക്കുന്നതായാണ് കെഎസ് ഇബി പെൻഷനേഴ്സ് കൂട്ടായ്മ ആരോപിക്കുന്നത്.

ALSO READ: ചൂരൽമലയിൽ കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ പരിശോധന ഇന്നും തുടരും

കരാർ അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ പദ്ധതി ഏറ്റെടുക്കാനുള്ള ഒരു നടപടികളും സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. പ്രതിവർഷം 20 കോടിയിലധികം രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള നിലയം സർക്കാറിൻ്റെ കീഴിൽ കൊണ്ടുവരണം. മണിയാർ ജലവൈദ്യുത പദ്ധതിയിലൂടെ സ്വകാര്യ കമ്പനിക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരം നൽകുന്നത് കെഎസ്ഇബിയോടും ഉപഭോക്താക്കളോടും ചെയ്യുന്ന അനീതിയാണെന്നും പെൻഷനേഴ്സ് കൂട്ടായ്മ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com