പൂണിത്തുറയിലെ സിപിഎം സംഘർഷം: 11 ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ നടപടിക്ക് സാധ്യത

വിഷയത്തിൽ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ തീരുമാനം ഇന്ന്
പൂണിത്തുറയിലെ സിപിഎം  സംഘർഷം: 11 ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ നടപടിക്ക് സാധ്യത
Published on

എറണാകുളം പൂണിത്തുറ സിപിഎം ലോക്കൽ കമ്മിറ്റിയിലെ തർക്കത്തെ തുട‍ർന്നുണ്ടായ സംഘർഷത്തിൽ 11 ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ നടപടിയ്ക്ക് സാധ്യത. വിഷയത്തിൽ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ തീരുമാനം ഇന്ന്.

സംഘർഷത്തിൽ കഴിഞ്ഞ ദിവസം എട്ട് പേർക്കെതിരെ കേസെടുത്ത പൊലീസ്, ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ.കെ. ബാബു, സുരേഷ് ബാബു, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.എസ് സനീഷ്, കെ.ബി. സൂരാജ്, പി.ബി. ബൈജു, സൂരജ് ബാബു എന്നിവരാണ് കേസിൽ അറസ്റ്റിലായത്. രണ്ട് പേർ ഒളിവിലാണ്.

സാമ്പത്തിക ക്രമക്കേടിൽ ഉടലെടുത്ത സംഘർഷത്തെ തുടർന്നാണ് സിപിഎം നേതാക്കൾ തമ്മിൽ കയ്യാങ്കളിയുണ്ടായത്. പാർട്ടി പ്രവർത്തകർ ചേരി തിരിഞ്ഞ് അക്രമം അഴിച്ച് വിടുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേ‍ർക്ക് പരുക്കേറ്റിരുന്നു.

ALSO READ: ഒടുവില്‍ ഔട്ട് ! എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com