പെരിങ്ങോട്ട്കുറിശ്ശി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ നോമിനേഷൻ തടഞ്ഞു; പരാതിയുമായി കോൺഗ്രസ്

എ.വി. ഗോപിനാഥൻ വിഭാഗത്തിനെതിരെയാണ് കോൺഗ്രസ് പരാതി നൽകിയത്
പെരിങ്ങോട്ട്കുറിശ്ശി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ നോമിനേഷൻ തടഞ്ഞു; പരാതിയുമായി കോൺഗ്രസ്
Published on


പാലക്കാട് പെരിങ്ങോട്ട്കുറിശ്ശി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകരുടെ നോമിനേഷൻ തടഞ്ഞതായി പരാതി. കോൺഗ്രസ് വിട്ട എ.വി. ഗോപിനാഥിൻ്റെ വിഭാഗത്തിനെതിരെയാണ് പരാതി. പത്രിക നൽകാൻ നൂറിലേറെ പേരെ വരി നിർത്തി സമയം വൈകിപ്പിച്ചെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുൾപ്പടെ പത്രിക നൽകാതെ മടങ്ങിയെന്നും പരാതിക്കാർ പറയുന്നു.  കോൺഗ്രസിനെ തടയാൻ 60 പേരാണ് പത്രിക സമർപ്പിച്ചത്.

ALSO READ: യാത്രക്കാരെ വലച്ച് കരാർ ജീവനക്കാരുടെ പണിമുടക്ക്; തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ വൈകുന്നു

പെരിങ്ങോട്ട്കുറിശ്ശി സർവ്വീസ് സഹകരണബാങ്കിലെ 11 അംഗ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർക്ക് വരണാധികാരി ടോക്കൺ നൽകാൻ തയ്യാറായില്ലെന്നും പരാതിയുണ്ട്. ഇതോടെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com