ബിജെപി ഏത് സമുദായത്തെ വയ്ക്കുന്നുവെന്ന് കോൺഗ്രസിന് നോക്കേണ്ട കാര്യമില്ല, അത് അവരുടെ ആഭ്യന്തര കാര്യം; കെ. മുരളീധരൻ

പാർട്ടിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഡിസിസിയെ സമീപിക്കാമെന്നും കെ. മുരളീധരൻ
ബിജെപി ഏത് സമുദായത്തെ വയ്ക്കുന്നുവെന്ന് കോൺഗ്രസിന് നോക്കേണ്ട കാര്യമില്ല, അത് അവരുടെ ആഭ്യന്തര കാര്യം; കെ. മുരളീധരൻ
Published on


ക്രൈസ്തവരെ ബിജെപി ജില്ലാ അധ്യക്ഷരാക്കിയതിൽ ആരും ഇടപെടേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. അതിൽ ഇടപെടേണ്ട ആവശ്യമില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും കെ. മുരളീധരൻ പറഞ്ഞു.

ബിജെപി ഏത് സമുദായത്തെ വയ്ക്കുന്നു എന്ന് കോൺഗ്രസിന് നോക്കേണ്ട കാര്യമില്ല. അത് അവരുടെ യുക്തിയാണ്. പക്ഷെ മതേതര പാർട്ടി ആണെങ്കിൽ ജാതിയുടെ കണക്ക് പറയില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

പാലക്കാട് കോർപ്പറേഷനിലെ നിലവിലുള്ള പ്രശ്നത്തിൽ കോൺഗ്രസ് ഇടപെടുന്നില്ല. പാർട്ടിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഡിസിസിയെ സമീപിക്കാമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

കഞ്ചിക്കോട്ടെ മദ്യ നിർമാണശാലയിലും കെ. മുരളീധരന്‍ നിലപാട് വ്യക്തമാക്കി. സർക്കാർ എത്ര മസിൽ പവർ എടുത്താലും ബ്രൂവറി വരില്ല. അങ്ങനെ കാശുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാജേഷിന് തൊട്ടുകൂട്ടാനെ കിട്ടുകയുള്ളു. ബാക്കി ലഭിക്കുന്നത് മുഖ്യമന്ത്രിക്കാകുമെന്നും കെ. മുരളീധരൻ ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com