
കോൺഗ്രസിൽ അഭിപ്രായ ഭിന്നത സ്വാഭാവികമെന്ന് കെ. സി. വേണുഗോപാൽ എംപി. എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുള്ളതാണ് കോൺഗ്രസ്.ജനാധിപത്യ പാർട്ടിയിൽ അഭിപ്രായ വ്യത്യാസവും പിണക്കങ്ങളും സ്വാഭാവികമാണെന്നും വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിലെ അഭിപ്രായ വ്യത്യാസം കെട്ടുറപ്പിനെ ബാധിക്കില്ല. മാധ്യമങ്ങൾ നൽകുന്നത് പലതും തെറ്റായ വാർത്തകളാണ്. അത്തരം വാർത്തകൾ കണ്ട് മനോവികാരം തളരരുതെന്നും എംപി പറഞ്ഞു.
വെറുപ്പിൽ സർവ്വകാല റെക്കോർഡ് നേടിയ വ്യക്തികയാണ് പിണറായി വിജയൻ.പിണറായിയെ വലിച്ചിട്ട് കോൺഗ്രസ് സർക്കാരുണ്ടാക്കുക എന്നതാണ് ഒറ്റ ലക്ഷ്യമെന്നും. നേതാക്കൾ ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളുടെ പഞ്ചായത്തിൽ തമ്മിലടിച്ച് ഭരണം കളഞ്ഞാൽ പിന്നെ ആ വ്യക്തി നേതാവായി ഇരിക്കില്ലെന്നും കെ. വേണുഗോപാൽ മുന്നറിയിപ്പു നൽകി.