
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പത്രിക പുറത്തിറക്കിയത്. ജാതി സർവേ , സാമൂഹ്യ പെൻഷൻ, തുടർങ്ങി നിരവധി പദ്ധതികളാണ് കോൺഗ്രസിൻ്റെ പ്രകടന പത്രികയിൽ ഉള്ളത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ്ബൻ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബർ 5 നാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 90 നിയമസഭാ സീറ്റുകളാണ് ഹരിയാനയിൽ ഉള്ളത്.
ഹരിയാനയിൽ കോൺഗ്രസ് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും പാലിക്കുമെന്ന് മല്ലികാർജുന ഖാർഗെ പറഞ്ഞു. 25 രൂപ വരെ സൗജന്യ ചികിത്സ, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, പ്രതിമാസം സ്ത്രീകൾക്ക് 2000 രൂപ, 500 രൂപയ്ക്ക് പാചകവാതകം, 2 ലക്ഷം തൊഴിൽ നിയമനം, കൂടാതെ ലഹരിമുക്ത ഹരിയാന എന്നിവയും കോൺഗ്രസ് പ്രകടന പട്ടികയിൽ ഉൾപ്പെടുന്നു.