
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പത്ത് വർഷം ഒരുമിച്ച് ജീവിച്ചതിനുശേഷം യുവതി നൽകിയ ബലാത്സംഗക്കേസിലാണ് ഹൈക്കോടതി വിധി.
പത്ത് വർഷം ഒരുമിച്ച് ജീവിക്കുകയും പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത ശേഷം യുവതി നൽകിയ പരാതി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇരുവരും വിദ്യാസമ്പന്നരാണെന്നും പരസ്പര സമ്മതത്തോടെയാണ് ശാരീരിക ബന്ധം പുലർത്തിയതെന്നും കോടതി നിരീക്ഷിച്ചു. യുവതിയുടെ മൊഴി അനുസരിച്ച് ഈ കേസ് സെക്ഷൻ 375 പ്രകാരം ബലാത്സംക്കുറ്റമായി കണക്കാക്കാനാവില്ലെന്നും നിയമം ദുരുപയോഗം ചെയ്യരുതെന്നും ജസ്റ്റിസ് സഞ്ജയ് ദ്വിവേദി പറഞ്ഞു.
യുവാവ് വിവാഹത്തിന് വിസമ്മതിച്ചപ്പോതോടെയാണ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തതെന്നും കോടതി നീരിക്ഷിച്ചു. 2021 നവംബറിൽ കത്‌നി ജില്ലയിലെ മഹിളാ താന പൊലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നൽകിയത്. യുവാവ് പത്തുവർഷമായി ലൈംഗികമായി പീഡിപ്പക്കുകയെന്നായിരുന്നു പരാതി. ഇതിനെതിരെ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.