ലാഹോറില്‍ വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോർട്ട്

വാള്‍ട്ടണ്‍ എയര്‍പോര്‍ട്ടിന് സമീപത്തെ ഗോപാല്‍ നഗര്‍, നസീറാബാദ് എന്നീ പ്രദേശങ്ങളിലായാണ് സ്‌ഫോടന ശബ്ദം കേട്ടത്.
ലാഹോറില്‍ വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോർട്ട്
Published on


പാകിസ്ഥാനിലെ ലാഹോറില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെയാണ് വാള്‍ട്ടണ്‍ എയര്‍പോര്‍ട്ടിന് സമീപം സ്‌ഫോടന ശബ്ദം കേട്ടത്. മൂന്ന് സ്‌ഫോടനങ്ങളാണ് പ്രദേശത്ത് ഉയര്‍ന്നതെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. 

സ്‌ഫോടനം പാകിസ്ഥാന്‍ പൊലീസ് സ്ഥിരീകരിച്ചു. വാള്‍ട്ടണ്‍ എയര്‍പോര്‍ട്ടിന് സമീപത്തെ ഗോപാല്‍ നഗര്‍, നസീറാബാദ് എന്നീ പ്രദേശങ്ങളിലായാണ് സ്‌ഫോടന ശബ്ദം കേട്ടത്. പ്രദേശത്ത് നിന്ന് പുക ഉയര്‍ന്നെന്നും ജനങ്ങള്‍ വീട് വിട്ട് ഓടുന്നത് കണ്ടെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനം നടന്ന പ്രദേശത്ത് അപായ സൈറണ്‍ മുഴങ്ങിയതായും പ്രദേശവാസികള്‍ അറിയിച്ചതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം സ്‌ഫോടനം നടന്നതായി വിവരങ്ങൾ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമൃത്സറിലെ വിമാനത്താവളം പൂര്‍ണമായും അടച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ വിമാന സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കിയിരുന്നു. പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരുടെ അവധികളും റദ്ദാക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com