
സിറോ മലബാർ സഭയിൽ സിനഡ് കുർബാനയെ ചൊല്ലി തർക്കം തുടരുന്നു. കാലടിയിൽ വിശ്വാസികൾ തമ്മിലുള്ള കുർബാന തർക്കത്തെ തുടർന്ന് പള്ളി അടച്ചു. കാലടി നടുവട്ടം സെൻ്റ് ആൻറണീസ് പള്ളിയിലായിരുന്നു തർക്കം. പള്ളിയിൽ വിശ്വാസികൾ തമ്മിലുള്ള ധാരണ പ്രകാരം വൈകീട്ട് 5ന് സിനഡ് കുർബ്ബാന അർപ്പിക്കാനായിരുന്നു തീരുമാനം.
എന്നാൽ അതിനെതിരെ ഒരു വിഭാഗം വിശ്വാസികൾ രംഗത്ത് വന്നു. ഇതായിരുന്നു തർക്കത്തിന് കാരണം. കഴിഞ്ഞ ഞായറാഴ്ച്ച മുതൽ പള്ളിയിൽ കുർബ്ബാന നടന്നിരുന്നില്ല. അന്നും തർക്കമുണ്ടായിരുന്നു. കുർബാന തർക്കത്തിൽ ഉണ്ടായ സമവായം, കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ സംഘം അട്ടിമറിക്കുന്നതാണെന്നാണ് അൽമായ മുന്നേറ്റം ആരോപിക്കുന്നത്.