മുനമ്പം ഭൂമി ദാനമെന്ന ഫറൂഖ് കോളേജിൻ്റെ വാദം പൊളിയുന്നു; വഖഫ് സത്യവാങ് മൂലത്തിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന്

കോളേജ് മാനേജ്‌മെൻ്റിൻ്റെ 1971 ലെ സത്യാവാങ്മൂലത്തിൻ്റെ പകർപ്പാണ് ലഭിച്ചത്
മുനമ്പം ഭൂമി ദാനമെന്ന ഫറൂഖ് കോളേജിൻ്റെ വാദം പൊളിയുന്നു; വഖഫ് സത്യവാങ് മൂലത്തിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന്
Published on


മുനമ്പം ഭൂമി ദാനമെന്ന ഫറൂഖ് കോളേജിൻ്റെ വാദം പൊളിയുന്നു. ഫറൂഖ് കോളേജിൻ്റെ വഖഫ് സത്യവാങ് മൂലത്തിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. കോളേജ് മാനേജ്‌മെൻ്റിൻ്റെ 1971 ലെ സത്യാവാങ്മൂലത്തിൻ്റെ പകർപ്പാണ് ലഭിച്ചത്. ഭൂമി ഇഷ്ടദാനമാണെന്ന കോളേജിൻ്റെ വാദം തള്ളുന്നതാണ് ഈ രേഖ.

1967 മുതൽ 71 വരെ പറവൂർ സബ്കോടതിയിൽ മുനമ്പത്തെ ഭൂമിയെ സംബന്ധിച്ച് കേസ് നടന്നിരുന്നു. മുനമ്പത്തെ ഭൂമി ചിലർ കൈയ്യേറിയെന്നും അവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഫാറൂഖ് കോളേജ് പറവൂർ കോടതിയെ സമീപിച്ചത്.

ഭൂപരിഷ്കരണ നിയമപ്രകാരം ഈ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന വാദമായിരുന്നു ആ സമയത്ത് ​കുടികിടപ്പുകാരും കൈയേറ്റക്കാരം കോടതിയിൽ ഉന്നയിച്ച വാദം. ഈ വാദത്തിനെ തകർക്കാനാണ് ഫാറൂഖ് കോളേജ് മാനേജ്മെന്റ് കമ്മിറ്റി 1970 ൽ പറവൂർ സബ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഇതിൻ്റെ പകർപ്പാണ് ന്യൂസ് മലയാളത്തിന് ലഭിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com