
രാജ്യത്തെ ഏഴ് സംസ്ഥാനത്തെ പതിമൂന്ന് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പെന്ന പ്രത്യേക ഉള്ളതിനാൽ തന്നെ ആകാംക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദ, മണിക്താല എന്നീ നിയമസഭാ സീറ്റുകലീലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഹിമാചൽ പ്രദേശിലെ ഡെഹ്‌റ, ഹാമിർപൂർ, നലഗഡ്. ഉത്തരാഖണ്ഡിലെ ബദരീനാഥും മംഗളൂരും. പഞ്ചാബിലെ ജലന്ധർ വെസ്റ്റ്. ബിഹാറിലെ രൂപൗലി. തമിഴ്നാട്ടിലെ വിക്രവണ്ടി മധ്യപ്രദേശിലെ അമർവാര എന്നിവടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്. ഇതിൽ നാല് സംസ്ഥാനങ്ങൾ ഭരിക്കുന്നത് ഇന്ത്യൻ ബ്ലോക്ക് ഘടകകക്ഷികളാണ്. ബാക്കിയുള്ള മൂന്ന് സംസ്ഥാനങ്ങളിൽ എൻഡിഎ സർക്കാരാണ് ഭരിക്കുന്നത്.