രാജ്യത്തിന്‍റെ പ്രോഗ്രസ് കാർഡ്; കേന്ദ്ര ബജറ്റിനു മുന്‍പ് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും

ഇന്ത്യയുടെ സമ്പദ് ഘടന, വളര്‍ച്ച, നയ മാറ്റങ്ങള്‍ എന്നിവയുടെ വിശദ വിവരങ്ങള്‍ അടങ്ങിയതായിരിക്കും സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്
ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍
ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍
Published on

ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ജൂലൈ 22ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. കേന്ദ്ര ബജറ്റിനു മുന്‍പ് സഭയില്‍ വെയ്ക്കുന്ന റിപ്പോര്‍ട്ട് രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയുടെ വിലയിരുത്തല്‍ രേഖകൂടിയാണ്. ഇന്ത്യയുടെ സമ്പദ് ഘടന, വളര്‍ച്ച, നയ മാറ്റങ്ങള്‍ എന്നിവയുടെ വിശദ വിവരങ്ങള്‍ അടങ്ങിയതായിരിക്കും സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ദ നാഗേശ്വരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

തൊഴില്‍, ജിഡിപി വളര്‍ച്ച, വിലക്കയറ്റം, ബഡ്ജറ്റ് കമ്മി എന്നിവയെപ്പറ്റിയുള്ള വിശദമായ സ്ഥിരവിവരകണക്കുകള്‍ റിപ്പോര്‍ട്ടില്‍ നിന്നും ലഭ്യമാകും. വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായാണ് രാജ്യത്തെ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ഏപ്രിലില്‍ പ്രവചിച്ച 6.8 ശതമാനം വളര്‍ച്ചയും കടന്ന് 7 ശതമാനം വളര്‍ച്ച ഇന്ത്യ 2025 സാമ്പത്തിക വര്‍ഷത്തില്‍ കൈവരിക്കുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പറയുന്നത്.

ജൂണില്‍ റിസര്‍വ് ബാങ്കും 7 ശതമാനം വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. ജിഎസ്ടി പോലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ ഇന്ത്യ 8 ശതമാനം ജിഡിപിയിലേക്ക് സുസ്ഥിരമായ വേഗത്തില്‍ സഞ്ചരിക്കുകയാണെന്നാണ് റിസര്‍വ് ബാങ്കിന്‍റെ നിരീക്ഷണം. എന്നാല്‍ വളര്‍ന്നു വരുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും വിലയിരുത്തുന്ന രേഖ കൂടിയാകും സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com