മരിച്ച സുഷമ
മരിച്ച സുഷമ

കായംകുളത്ത് ദമ്പതികൾ മരിച്ച നിലയിൽ; ഭാര്യയുടെ മൃതദേഹം കുളത്തിലും ഭർത്താവിൻ്റേത് വീടിന് സമീപവും

കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (50) ഭാര്യ സുഷമ (45 ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
Published on

കായംകുളത്ത് ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തി. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (50) ഭാര്യ സുഷമ (45 ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പുലർച്ചെ വീടിനു സമീപത്തെ പുളി മരത്തിൽ സുധനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. രാവിലെ മുതൽ ഭാര്യ സുഷമയെ കാണാതായിരുന്നു. വൈകുന്നേരം സമീപത്തെ കുളത്തിൽ നിന്ന് സുഷമയുടെ മൃതശരീരവും കണ്ടെത്തുകയായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ ശേഷം സുധൻ ആത്മഹത്യ ചെയ്തെന്നാണ് സൂചന.

News Malayalam 24x7
newsmalayalam.com