
അങ്കമാലിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പുളിയനം മില്ലുംപടി നിവാസികളായ സനൽ, ഭാര്യ സുമി എന്നിവരാണ് മരിച്ചത്. സനൽ സ്വയം ജീവനൊടുക്കിയ നിലയിലും സുമിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ രണ്ട് മക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മൃതദേഹങ്ങൾക്ക് അടുത്ത് നിന്ന് പൊലീസ് കത്തും കണ്ടെടുത്തിട്ടുണ്ട്.