നികുതി കേസ് ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു; അനിൽ അംബാനിക്ക് 25,000 രൂപ പിഴയിട്ട് ബോംബെ ഹൈക്കോടതി

അനിൽ അംബാനിയുടെ അപേക്ഷ തള്ളിയ ബെഞ്ച്, രണ്ടാഴ്ചയ്ക്കുള്ളിൽ ടാറ്റ മെമ്മോറിയൽ ആശുപത്രിക്ക് ഈ തുക നൽകണമെന്നും വിധിച്ചു
നികുതി കേസ് ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു; അനിൽ അംബാനിക്ക് 25,000 രൂപ പിഴയിട്ട്  ബോംബെ ഹൈക്കോടതി
Published on


നികുതി കേസ് ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതിന് അനിൽ അംബാനിക്ക് പിഴ ചുമത്തി ബോംബെ ഹൈക്കോടതി. ആദായ നികുതി വകുപ്പ് നോട്ടീസ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നടപടി. ഹർജി അടിയന്തിരമായി പരിഗണിക്കണം എന്ന ആവശ്യം തള്ളിയാണ് പിഴ ചുമത്തിയത്. 25,000 രൂപയാണ് പിഴ.

അനിൽ അംബാനിയുടെ അപേക്ഷ തള്ളിയ ബെഞ്ച്, രണ്ടാഴ്ചയ്ക്കുള്ളിൽ ടാറ്റ മെമ്മോറിയൽ ആശുപത്രിക്ക് ഈ തുക നൽകണമെന്നും വിധിച്ചു. ജസ്റ്റിസുമാരായ എം.എസ്. സോനക്, ജിതേന്ദ്ര ജെയ്ൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി.

2022 ഏപ്രിലിലാണ് ആദായനികുതി വകുപ്പ് അനിൽ അംബാനിക്ക് നോട്ടീസ് നൽകിയത്. ഇതിനെതിരെ നൽകിയ ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്നായിരുന്നു അനിൽ അംബാനിയുടെ ആവശ്യം. അടിയന്തര വാദം കേൾക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com