ഡൽഹി കലാപക്കേസ്: മന്ത്രി കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

ഡൽഹി പൊലീസ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി
ഡൽഹി കലാപക്കേസ്: മന്ത്രി കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
Published on

ഡൽഹി കലാപക്കേസിൽ മന്ത്രി കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്താന്‍ റൗസ് അവന്യൂ കോടതിയുടെ നിര്‍ദേശം നൽകി. ഡൽഹി പൊലീസ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

2020ൽ കലാപമുണ്ടായിരുന്ന സമയത്ത് ആ പരിസരത്ത് ഉണ്ടായിരുന്നില്ല, അതിനാൽ തനിക്കെതിരെ കേസ് എടുക്കാൻ പാടില്ല എന്നായിരുന്നു കപിൽ മിശ്രയുടെ വാദം. കുറ്റകൃത്യം നടക്കുന്ന സമയത്ത് മിശ്ര ആ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നത് വ്യക്തമാണെന്നും, അതിനാൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ജഡ്ജി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com