
തിരുവനന്തപുരത്ത് ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും ചുമത്തി കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനെയാണ് കോടതി ഏഴു വയസുകാരനെ പീഡിപ്പിച്ചതിനെ തുടർന്ന് കോടതി കഠിനതടവിന് വിധിച്ചത്.
2022 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.