മഴക്കാല രോഗങ്ങള്‍ക്കൊപ്പം കോവിഡ് വ്യാപനവും; കേരളത്തില്‍ 95 പേര്‍ ചികിത്സയിലെന്ന് കേന്ദ്രം

രാജ്യത്തൊട്ടാകെ 257 പേരാണ് കോവിഡ് ചികിത്സയിലുള്ളതെന്ന് കേന്ദ്രം പറയുന്നു. മെയ് മാസത്തില്‍ മാത്രം 182 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മഴക്കാല രോഗങ്ങള്‍ക്കൊപ്പം കോവിഡ് വ്യാപനവും; കേരളത്തില്‍ 95 പേര്‍ ചികിത്സയിലെന്ന് കേന്ദ്രം
Published on


സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു. മഴക്കാല രോഗങ്ങള്‍ക്കൊപ്പം കോവിഡ് വ്യാപനവും ഉയരുന്നുവെന്ന് ആരോഗ്യ വകുപ്പ്. നിലവില്‍ കേസുകള്‍ കുറവാണെങ്കിലും വരും ദിവസങ്ങളില്‍ രോഗവ്യാപനം ശക്തമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ യോഗത്തിലെ വിലയിരുത്തല്‍.

കേരളത്തില്‍ 95 പേര്‍ കോവിഡ് ചികിത്സയിലുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംസ്ഥാനത്ത് വാക്‌സിനേഷന്‍ കാര്യമായ നടന്നിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.

രാജ്യത്തൊട്ടാകെ 257 പേരാണ് കോവിഡ് ചികിത്സയിലുള്ളതെന്ന് കേന്ദ്രം പറയുന്നു. മെയ് മാസത്തില്‍ മാത്രം 182 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരും പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ ആശുപത്രികളിലും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണണെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് വകഭേദങ്ങള്‍ തുടരുന്നുണ്ട്. എന്നാല്‍ ഇവയ്ക്ക് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി കൂടുതലാണ്. കൂടുതല്‍ ആളുകളിലേക്ക് ഇത് പടരാന്‍ സാധ്യതയുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com