കുടിവെള്ള പ്രശ്നം ഉണ്ടെങ്കിൽ ആദ്യം അത് പരിഹരിക്കണം; പാലക്കാട് മദ്യ നിർമാണ കമ്പനിയിൽ അതൃപ്തിയുമായി സിപിഐ

ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ് തീരുമാനം.പാലക്കാട് ജില്ലാ ഘടകത്തിന്‍റെ നിര്‍ദേശം അംഗീകരിച്ചു കൊണ്ടാണ് തീരുമാനം.
കുടിവെള്ള പ്രശ്നം ഉണ്ടെങ്കിൽ ആദ്യം അത് പരിഹരിക്കണം; പാലക്കാട് മദ്യ നിർമാണ കമ്പനിയിൽ  അതൃപ്തിയുമായി സിപിഐ
Published on

പാലക്കാട്  എലപ്പുള്ളി മദ്യ നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട് സർക്കാരിന് മുന്നിൽ വ്യവസ്ഥവച്ച് സിപിഐ. കുടിവെള്ള പ്രശ്നം ഉണ്ടെങ്കിൽ ആദ്യം അത് പരിഹരിക്കണം. എന്നിട്ട് പദ്ധതി തുടങ്ങിയാൽ മതിയെന്നും സിപിഐ. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ് പാലക്കാട് ജില്ലാ ഘടകത്തിന്‍റെ നിര്‍ദേശം അംഗീകരിച്ചത്.

ഇക്കാര്യം ഇടതുമുന്നണിയിൽ ഉന്നയിക്കാൻ സംസ്ഥാന നേതൃത്വത്തെ യോഗം ചുമതലപ്പെടുത്തി. വിഷയത്തെ പാർട്ടി ഗൗരവത്തിൽ എടുത്തില്ലെന്ന സ്വയംവിമർശനവും യോഗത്തിലുണ്ടായി.



പാലക്കാട് എലപ്പുള്ളി മദ്യ കമ്പനി വിവാദം പാടെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ രം​ഗത്തെത്തിയിരുന്നു. മദ്യ നിർമാണ പ്ലാൻ്റിന് അനുമതി നൽകുന്നത് സർക്കാരിൻ്റെ വിവേചനാധികാരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യവസായത്തിന് വെള്ളം നൽകുന്നത് മഹാപാപമല്ല. അഴിമതിയുടെ പാപഭാരം സർക്കാരിന് മേൽ കെട്ടിവയ്ക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എലപ്പുള്ളിയിൽ ജല ചൂഷണമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. മദ്യ കമ്പനിക്കായി ഒരു തുള്ളി ഭൂഗർഭജലം എടുക്കില്ലെന്ന് മന്ത്രി എംബി രാജേഷും ആവർത്തിച്ചിരുന്നു.

സർക്കാർ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസും, ബിജെപിയും ഉയർത്തിയത്. നിയമസഭയിലടക്കം പ്രതിപക്ഷം ഈ വിഷയം ഉയർത്തിയിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com