തൃശൂര്‍ പൂര വിവാദം: ഗൂഢാലോചന പുറത്തുവരണം; സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും സിപിഐ ജില്ലാ കമ്മിറ്റി

സംഘപരിവാറിലെ വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള ചില നേതാക്കളുടെ സാന്നിധ്യം ഇത്തവണത്തെ പൂരത്തില്‍ ഉണ്ടായത് സംശയം ജനിപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
തൃശൂര്‍ പൂര വിവാദം: ഗൂഢാലോചന പുറത്തുവരണം; സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും സിപിഐ ജില്ലാ കമ്മിറ്റി
Published on
Updated on




തൃശൂര്‍ പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ടെന്ന് സിപിഐ ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതുമായി ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൂരം സംബന്ധിച്ച് കണ്ടെത്തിയ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കായി പുറത്തുവിട്ട് വസ്തുത വെളിപ്പെടുത്തണമെന്ന് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നും ജില്ലാ കമ്മിറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ രാഷ്ട്രീയ ഗുണഭോക്താക്കള്‍ ബിജെപിയും സുരേഷ് ഗോപിയുമാണ്. പൂരം നിര്‍ത്തിവെക്കാനിടയായ സംഭവങ്ങളില്‍ രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന നടന്നതായി ആ വേളയില്‍ തന്നെ സിപിഐ അഭിപ്രായപ്പെട്ടിരുന്നു. എല്‍ഡിഎഫ് നിലപാടും ഇതുതന്നെയായിരുന്നു. സംഘപരിവാറിലെ വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള ചില നേതാക്കളുടെ സാന്നിധ്യം ഇത്തവണത്തെ പൂരത്തില്‍ ഉണ്ടായത് സംശയം ജനിപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. 


പ്രസ്താവനയുടെ പൂര്‍ണരൂപം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തൃശൂര്‍ പൂരത്തിന്റെ രാത്രി എഴുന്നള്ളത്ത് തടയാനും തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവെക്കാനിടയായ സംഭവങ്ങളില്‍ രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന നടന്നതായി ആ വേളയില്‍ തന്നെ സിപിഐ അഭിപ്രായപ്പെട്ടിരുന്നു. എല്‍ഡിഎഫ് നിലപാടും ഇതുതന്നെയായിരുന്നു. പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ അതിര് കടന്നതായിരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ മാറ്റുന്നത് ഉള്‍പ്പെടെ നടപടി ഉണ്ടായി.

എന്നാല്‍ പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ട്. ഈ സംഭവത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കള്‍ ബിജെപിയും സ്ഥാനാര്‍ഥി സുരേഷ് ഗോപിയും ആയിരുന്നു. സംഘപരിവാറിലെ വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള ചില നേതാക്കളുടെ സാന്നിധ്യം ഇത്തവണത്തെ പൂരത്തില്‍ ഉണ്ടായത് സംശയം ജനിപ്പിക്കുന്നു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതുമായി ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൂരം സംബന്ധിച്ച് കണ്ടെത്തിയ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കായി പുറത്തുവിട്ട് വസ്തുത വെളിപ്പെടുത്തണമെന്ന് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പി. രാജേന്ദ്രന്‍ സേ്റ്ററ്റ് എക്‌സിക്യൂട്ടീവ് അംഗം സിഎന്‍ ജയദേവന്‍ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അസിസ്റ്റന്റ് സെക്രട്ടറഇമാരായ പി ബാലചന്ദ്രന്‍ എംഎല്‍എ, ടിആര്‍ രമേഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com