
സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോജനം രേഖപ്പെടുത്തി സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. യെച്ചൂരിയുടെ വിയോഗത്തില്‍ അതീവ ദുഃഖിതനാണെന്നും സമകാലിക ഇടത്- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഉജ്ജ്വലമായ രാഷ്ട്രീയ നേതാവാണ് അദ്ദേഹമെന്നും ഡി രാജ പറഞ്ഞു.
'സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. സമകാലിക ഇടത്-കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഉജ്ജ്വലമായ രാഷ്ട്രീയ നേതാവാണ് സീതാറാം യെച്ചൂരി. ദശാബ്ദങ്ങള്‍ക്ക് മുമ്പ് അദ്ദേഹം വിദ്യാര്‍ഥി നേതാവായിരുന്ന കാലത്ത് അന്ന് എഐവൈഎഫ് നേതാവായി ഞാനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്,' ഡി രാജ പറഞ്ഞു.
ദേശീയ തലത്തിലേക്ക് കടന്ന സമയത്തും യുപിഎ സര്‍ക്കാരിന്റെ സ്റ്റീയറിംഗ് കമ്മിറ്റി ഫോറം, ഒന്നാം യുപിഎ സര്‍ക്കാരിന്റെ കോമണ്‍ മിനിമം പ്രോഗ്രാമിന്റെ രൂപീകരണത്തിലുമെല്ലാം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഡി രാജ പറയുന്നു.
സിപിഐ, സിപിഐം എന്നീ പ്രസ്ഥാനങ്ങളുടെ അമരത്ത് വന്നതിന് ശേഷവും ഇടതു പ്രസ്ഥാനങ്ങലുടെയും മതേതര, ജനാധിപത്യ ശക്തികളുടെ കൂട്ടായ്മയ്ക്ക് വേണ്ടിയും ഒരുമിച്ചു പ്രവര്‍ത്തിച്ചു. മികച്ച എഴുത്തുകാരനും പാര്‍ലമെന്റേറിയനും മികച്ച നേതാവുമായിരുന്നു യെച്ചൂരി. ഇടതു-ജനാധിപത്യ ഇടങ്ങളില്‍ യെച്ചൂരിയുടെ നിഷ്ടം പ്രതിഫലിക്കും. സീതാറാം യെച്ചൂരിയ്ക്ക് എന്റെ ശ്രദ്ധാഞ്ജലികള്‍. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു എന്നും രാജ കൂട്ടിച്ചേര്‍ത്തു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഓഗസ്റ്റ് 19 മുതല്‍ സീതാറാം യെച്ചൂരി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. 72 വയസായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം.