അജിത് കുമാറിനെ മാറ്റിയത് ശിക്ഷണ നടപടി, സിപിഐ സമ്മർദ്ദം പ്രയോഗിക്കുന്നില്ല: വി.എസ്. സുനിൽ കുമാർ

അജിത് കുമാറിനെ മാറ്റിയത് ശിക്ഷണ നടപടി, സിപിഐ സമ്മർദ്ദം പ്രയോഗിക്കുന്നില്ല: വി.എസ്. സുനിൽ കുമാർ

സിപിഐ ഏതെങ്കിലും തരത്തിൽ സമ്മർദ്ദം പ്രയോഗിക്കുന്നില്ല, നിലപാടാണ് പറയുന്നതെന്നും സുനിൽ കുമാർ പറഞ്ഞു.
Published on


എഡിജിപി അജിത് കുമാറിനെ ഉയർന്ന ചുമതലയിൽ നിന്ന് മാറ്റിയത് ശിക്ഷണ നടപടിയാണെന്ന് സിപിഐ നേതാവും മുൻമന്ത്രിയുമായ വി.എസ്. സുനിൽ കുമാർ.ഇടതുപക്ഷ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഉണ്ടായ സംശയം അകറ്റാൻ നടപടി ഇടയാക്കിയെന്നും . ഏത് പ്രശ്നങ്ങളിലും ഇടതുപക്ഷ പരിഹാരമുണ്ടാവണം. സിപിഐ ഏതെങ്കിലും തരത്തിൽ സമ്മർദ്ദം പ്രയോഗിക്കുന്നില്ല, നിലപാടാണ് പറയുന്നതെന്നും സുനിൽ കുമാർ പറഞ്ഞു.


തൃശൂർ പൂരം കലക്കിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. അതിൽ അന്നും ഇന്നും ഉറച്ചുനിൽക്കുന്നു. തൃശൂർ പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രിയും അംഗീകരിക്കുന്നു. ഉണ്ടായ വീഴ്ചയും പരിഗണിച്ചുകൊണ്ടാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. എഡിജിപി എന്ന പദവി പ്രധാന പദവിയാണെന്നും സുനിൽ കുമാർ പറഞ്ഞു.


"ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയതിൽ എഡിജിപിയെ മാറ്റണമെന്ന് സിപിഐയുടെ മാത്രം ആവശ്യമല്ല. സമ്മർദ്ദം ഉപയോഗപ്പെടുത്തി എന്ന് കാണേണ്ട. ആർഎസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതായിരിക്കണം കേരളത്തിലെ ഇടതുപക്ഷ സർക്കാർ. വൈകിയോ വൈകിയില്ലേ എന്നതിന് പ്രസക്തിയില്ല. ആർഎസ്എസിൻ്റെ നേതാക്കളുമായി പല പ്രാവശ്യം കൂടിക്കാഴ്ച നടത്തുന്നത് ഇടതു സർക്കാരിന് ഭൂഷണമല്ല," മുൻമന്ത്രി പറഞ്ഞു.


"സിപിഐ വളരെ ശക്തമായ രാഷ്ട്രീയ അഭിപ്രായം പറയുകയുണ്ടായി. ഇടതുപക്ഷ സർക്കാരിന് യോജിക്കാത്ത നിലപാടാണ് ആ ഉദ്യോഗസ്ഥൻ്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതാണ് സിപിഐ വ്യക്തമാക്കിയത്. അതിനുശേഷം മുഖ്യമന്ത്രി എടുത്ത സമീപനം ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമ്പോൾ അന്വേഷണം നടത്തി മാത്രമേ നടപടി എടുക്കാൻ കഴിയൂ എന്നായിരുന്നു. അതിനോട് യോജിക്കുന്നു. റിപ്പോർട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ഞായറാഴ്ച ആയിട്ട് പോലും എഡിജിപിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി," സുനിൽ കുമാർ പറഞ്ഞു.

News Malayalam 24x7
newsmalayalam.com