അനുനയ നീക്കം വിഫലം; എലപ്പുള്ളി മദ്യ കമ്പനിക്ക് എതിരായ പ്രതിഷേധത്തിൽ വിട്ടുവീഴ്ച ഇല്ലാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം

എന്നാൽ മദ്യ കമ്പനിക്കായി ഒരു തുള്ളി ഭൂഗർഭജലം എടുക്കില്ലെന്ന് മന്ത്രി എംബി രാജേഷ് ആവർത്തിച്ചപ്പോൾ, സ്ഥലം സന്ദർശിച്ച രമേഷ് ചെന്നിത്തല അഴിമതി ആരോപണത്തിൽ ഉറച്ചു നിന്നു. പദ്ധതിക്ക് വെള്ളം കൊടുക്കുന്നത്കൊണ്ട് കുടിവെള്ള പദ്ധതികളെ ബാധിക്കില്ലെന്ന് വാട്ടർ അതോറിറ്റിയും വ്യക്തമാക്കി.
അനുനയ നീക്കം വിഫലം; എലപ്പുള്ളി മദ്യ കമ്പനിക്ക് എതിരായ പ്രതിഷേധത്തിൽ വിട്ടുവീഴ്ച ഇല്ലാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം
Published on

പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമ്മാണ കമ്പനിയിൽ സർക്കാരിന് തലവേദനയായി സിപിഐയും രംഗത്ത്. കമ്പനിയ്ക്കുള്ള അനുമതി റദ്ദാക്കണമെന്ന് സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിയ്ക്കും. എന്നാൽ മദ്യ കമ്പനിക്കായി ഒരു തുള്ളി ഭൂഗർഭജലം എടുക്കില്ലെന്ന് മന്ത്രി എംബി രാജേഷ് ആവർത്തിച്ചപ്പോൾ, സ്ഥലം സന്ദർശിച്ച രമേഷ് ചെന്നിത്തല അഴിമതി ആരോപണത്തിൽ ഉറച്ചു നിന്നു. പദ്ധതിക്ക് വെള്ളം കൊടുക്കുന്നത്കൊണ്ട് കുടിവെള്ള പദ്ധതികളെ ബാധിക്കില്ലെന്ന് വാട്ടർ അതോറിറ്റിയും വ്യക്തമാക്കി.

മന്ത്രി പാലക്കാട് പ്രസ് ക്ലബിൽ, എലപ്പുളളി മദ്യ നിർമ്മാണ കമ്പനിയെക്കുറിച്ച് വിശദമായ വാർത്താ സമ്മേളനം നടത്തുമ്പോൾ, CPI പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്തെടുത്ത തീരുമാനം, കമ്പനിയ്ക്കുളള അനുമതി റദ്ദാക്കണം എന്നായിരുന്നു. പരിസ്ഥിതി, കുടിവെളളം , മലിനീകരണം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് അനുമതി റദാക്കണമെന്ന ആവശ്യത്തിലെത്തിയത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.

കമ്പനിയിൽ അഴിമതിയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും, മറ്റ് സംസ്ഥാനങ്ങളിൽ സ്പിരിറ്റ് കച്ചവടം നടത്തുന്നവർക്ക് വേണ്ടിയാണ് ആരോപണമെന്നും പറഞ്ഞ മന്ത്രിയ്ക്ക്, എലപ്പുള്ളിയിൽ സന്ദർശനം നടത്തിയ രമേശ് ചെന്നിത്തല മറുപടി നൽകി. ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും, മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസുകാർക്ക് കേരളത്തിൽ സ്പിരിറ്റ് കച്ചവടം ഉണ്ടെങ്കിൽ അവരുമായുള്ള ഇടപാട് സർക്കാരിന് നിർത്താമെന്നും ചെന്നിത്തല പറഞ്ഞു.



ഇതിനിടെ ഒരു രേഖ കൂടി പുറത്ത് വന്നു. മുൻപ് മദ്യ കമ്പനിയ്ക് കൊടുക്കാൻ വെള്ളമില്ലെന്ന് പറഞ്ഞ വാട്ടർ അതോറിറ്റി, BJP ജില്ലാ പ്രസിഡണ്ടിന് നൽകിയ കത്തിൽ ഒന്ന് തിരുത്തി. വാട്ടർ അതോറിറ്റി കിൻഫ്രക്ക് വെള്ളം നൽകും. അതിൽ നിന്നും കിൻഫ്ര മദ്യകമ്പനിക്ക് കൊടുക്കും. കുടിവെള്ള പദ്ധതികളെ ബാധിക്കില്ല. ഏതായാലും ഈ വിഷയത്തിൽ വിവാദം തുടരുക തന്നെ ചെയ്യും.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com