
സ്പീക്കർ എ.എൻ. ഷംസീറിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയിൽ തെറ്റില്ലെന്ന ഷംസീറിന്റെ പരാമർശം ശരിയായില്ല. സ്പീക്കർ അത്തരം പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നു എന്നും ബിനോയ് വിശ്വം പറഞ്ഞു. എഡിജിപി അജിത് കുമാറിനെയും ബിനോയ് വിശ്വം വിമർശിച്ചു.
കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തിനാണ് അടിക്കടി ബിജെപിയുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും ബിനോയ് വിശ്വം ചോദിച്ചു. എഡിജിപി ഊഴം വെച്ച് ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ പൊരുളെന്താണെന്നും അത് അറിയാൻ അവകാശമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഇതിലെല്ലാം ഉള്ള നിലപാട് സിപിഎം പലവട്ടം പറഞ്ഞതാണ്. പാർട്ടി നിലപാട് നാളെ എൽഡിഎഫ് യോഗത്തിൽ അറിയിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. നേരത്തെയും എഡിജിപിക്കെതിരെ ബിനോയ് വിശ്വം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചകളെ അതീവ ഗൗരവത്തോടെയാണ് സിപിഎം നോക്കിക്കാണുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
തൃശൂർ പൂരം കലകൾ പോലെയുള്ള കാര്യങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ താൻ ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എൽഡിഎഫുംആർ എസ്എസും തമ്മിൽ യാതൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.