
ഇന്ത്യയിൽ ഏറ്റവും കുറവ് ദരിദ്രർ താമസിക്കുന്നത് കേരളത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വരുന്ന നവംബറോടെ അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. മാധ്യമങ്ങളും വലതുപക്ഷ ശക്തികളും ഇടതുപക്ഷത്തെ തകർക്കാൻ നിരന്തരം ശ്രമിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ 114 സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ എന്നാൽ വലിയ ആവേശമൊന്നും വേണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങൾ പറയുന്നതൊന്നുമല്ല വാസ്തവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമർശിക്കാൻ ആണ് പാർട്ടി സമ്മേളനങ്ങളെന്നും എം.വി.ഗോവിന്ദൻ. സ്വയം വിമർശനവും ഉണ്ട്. സിപിഐഎം പ്രതിരോധതിലല്ല. മാധ്യമങ്ങൾ വിമർശിച്ചാലും 38000 ബ്രാഞ്ച് സമ്മേളനങ്ങൾ ഇവിടെ നടക്കും. സിപിഎമ്മിനെതിരെ വ്യാപക പ്രചാരവേലയാണ്. ടിവി തുറന്നാൽ സിപിഎം പ്രതിരോധത്തിലാണെന്നാണ് വാർത്ത. എന്നാല്‍, ഞങ്ങൾ ഒരു പ്രതിരോധത്തിലുമല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.