CPIM സംസ്ഥാന സമ്മേളനം| അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; പൊതു ചര്‍ച്ചയില്‍ വിമര്‍ശനവും സ്വയം വിമര്‍ശനങ്ങളും

സര്‍ക്കാരിനെതിരായ തെറ്റായ പ്രചരണങ്ങളെ പ്രതിരോധിക്കാനും നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും പ്രത്യേക ശ്രദ്ധയുണ്ടാവണമെന്നും നിര്‍ദേശം വന്നു.
CPIM സംസ്ഥാന സമ്മേളനം| അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; പൊതു ചര്‍ച്ചയില്‍ വിമര്‍ശനവും സ്വയം വിമര്‍ശനങ്ങളും
Published on

സിപിഐഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പൊതു ചര്‍ച്ചയില്‍ വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിശാലമായ സാംസ്‌കാരിക മുന്നണി ഉണ്ടാകണം എന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് തുറന്നു കാണിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുതിയ തലമുറയെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടു വരുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. സര്‍ക്കാരിനെതിരായ തെറ്റായ പ്രചരണങ്ങളെ പ്രതിരോധിക്കാനും നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും പ്രത്യേക ശ്രദ്ധയുണ്ടാവണമെന്നും നിര്‍ദേശം വന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടല്‍ വരണമെന്ന അഭിപ്രായങ്ങളും വന്നു.

കേന്ദ്രം കേരളത്തോട് കടുത്ത അവഗണന കാണിക്കുന്നു. നവ കേരള രേഖയുമായി ബന്ധപ്പെട്ട ചില മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. കൂടുതല്‍ വിഭവ സമാഹരണ പദ്ധതികള്‍ അനിവാര്യമാണ്. പണമില്ലെന്നു പറഞ്ഞ് ജനജീവിതം മുന്നോട്ടുപോകുന്നത് തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാത്തിനും പണമാണ് വേണ്ടത്. വിഭവസമാഹരണം കൂട്ടണം എന്നുള്ളതാണ് ഏറ്റവും പ്രധാനം. എന്നാല്‍ വിഭവ സമാഹരണത്തിനായുള്ള ശ്രമങ്ങള്‍ക്ക് എതിരാണെന്ന എതിരാണെന്ന ബോധ്യം സൃഷ്ടിക്കുകയാണ് മാധ്യമങ്ങള്‍. ഇത് കേരളത്തിന് എതിരായ പ്രചാരവേലയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ആഭ്യന്തര വിഭവ സമാഹരണം വര്‍ധിപ്പിക്കുക എന്നതാണ് കേരള ബദല്‍ നിര്‍ദേശം. സഹകരണ സ്ഥാപനങ്ങളും മറ്റും ചേര്‍ന്ന് നാടിന്റെ ആവശ്യത്തിനായി കൈകോര്‍ക്കണമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com