കാസർഗോഡ് പുത്തിഗെയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

വധശ്രമം, ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗണേശനെതിരെ ഉദയകുമാർ പൊലീസിൽ പരാതി നൽകിയിരുന്നു
കാസർഗോഡ് പുത്തിഗെയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു
Published on


കാസർഗോഡ് പുത്തിഗെയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറി ഉദയ കുമാറിനാണ് ചൊവ്വാഴ്ച രാത്രിയോടെ കുത്തേറ്റത്. കൂജം പദവിലെ സൂപ്പർ മാർക്കറ്റിൽ നിൽക്കുന്നതിനിടെ ദാമോദരൻ എന്ന ഗണേശനും നാരായണനും ചേർന്നാണ് അക്രമിച്ചത്.



പരുക്കേറ്റ ഉദയകുമാറിനെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമം, ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗണേശനെതിരെ ഉദയകുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.


നാല് മാസം മുമ്പ് പുത്തിഗെ പഞ്ചായത്തിലെ കുടിവെള്ള ടാങ്ക് മോഷണം പോയിരുന്നു. സംഭവത്തില്‍ ഉദയകുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ടാങ്ക് ഗണേഷ് തിരികെ വെച്ചു. ടാങ്ക് മോഷണത്തില്‍ പരാതി നല്‍കിയതില്‍ ഗണേശിന് ഉദയകുമാറിനോട് വൈരാഗ്യമുണ്ടായിരുന്നു. ഗണേഷും നാരായണനും ഓട്ടോയില്‍ വന്നിറങ്ങുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന ഉദയകുമാര്‍ ടാങ്ക് മോഷണ കാര്യമാണ് സംസാരിച്ചതെന്ന് പറഞ്ഞ് വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ കടയില്‍ നിന്ന് സോഡാ കുപ്പിയെടുത്ത് പൊട്ടിച്ച് കുത്തുകയായിരുന്നു. പരുക്കേറ്റ ഉദയകുമാര്‍ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

നേരത്തെ ഫെബ്രുവരി 16ന് സിഐടിയു പ്രവർത്തകനും ലോഡിങ് തൊഴിലാളിയുമായ ജിതിനെ കുത്തിക്കൊന്നിരുന്നു. രാത്രി പത്ത് മണിയോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിനു കുത്തേറ്റത്. സംഘർഷത്തിൽ മറ്റ് രണ്ടുപേർക്ക് കൂടി കുത്തേറ്റിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിലെ മുഖ്യപ്രതിയും ആർഎസ്എസുകാരനുമായ വിഷ്ണുവിനെ പൊലീസ് പിടികൂടിയത്. വിഷ്ണു ഉൾപ്പെടെ നാലു പേരെയാണ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com