
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയര്‍ന്നത്. മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു സെക്രട്ടേറിയറ്റിന്‍റെ വിമർശനം. തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായത് വകുപ്പുകളുടെ പരാജയമാണെന്നും ജനങ്ങളുമായി അടുത്ത് നിൽക്കുന്ന തരത്തില്‍ വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നുമാണ് യോഗത്തിന്‍റെ നിരീക്ഷണം. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ കാര്യമായ വിമർശനങ്ങളുണ്ടായില്ല.
മലബാറിൽ വോട്ട് കുറഞ്ഞത് വെള്ളാപ്പള്ളി കാരണമാണോ എന്ന് എച്ച് സലാം എംഎൽഎ യോഗത്തില്‍ സംശയം ഉന്നയിച്ചു . സലാമിന്‍റെ അഭിപ്രായത്തെ പി.പി ചിത്തരഞ്ജൻ എംഎൽഎയും പിന്തുണച്ചു. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട സിപിഎമ്മിന്‍റെ പൊതുസമീപനത്തിന് എതിരാണ് എംഎൽഎമാരുടെ ഈ അഭിപ്രായങ്ങള്‍.
സജി ചെറിയാന്‍റെ സാന്നിധ്യത്തിലാണ് ജില്ലാ സെക്രേറിയറ്റ് യോഗം ചേർന്നത്. നാളെയാണ് ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്.